യുവതിയെ നിരന്തരം ബലാത്സംഗം ചെയ്ത് സുഹൃത്തുക്കൾ.. ദൃശ്യങ്ങൾ കാട്ടി കാഴ്ച വെക്കാനും ശ്രമം

  • Posted By: Desk
Subscribe to Oneindia Malayalam

പറവൂര്‍: അയല്‍ക്കാരായായ സ്ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് നിരന്തരമായി പീഡിപ്പിച്ച സുഹൃത്തുക്കള്‍ അറസ്റ്റില്‍. പറവൂരിലാണ് സംഭവം. പലപ്പോഴായി സുഹൃത്തുക്കളായ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ചെയ്തിട്ടുളളതെന്ന് പോലീസ് പറയുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് നിരന്തരമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പറവൂരിലെ ഫ്ലാറ്റിൽ വെച്ചാണ് സംഭവം.

ദിലീപ് കേസിൽ ഒളിയമ്പ്.. കേസിൽ ദുരൂഹതയെന്ന് പ്രമുഖ നടൻ, സ്ത്രീകളെ ശത്രുക്കളാക്കിയാൽ പ്രത്യാഘാതം വലുത്

കമിതാക്കൾ ഒളിച്ചോടിയത് രണ്ട് തവണ.. ഒരാഴ്ച ലോഡ്ജിൽ സുഖവാസം.. പണം തീർന്നപ്പോൾ കാട്ടിക്കൂട്ടിയത്!!

നിരന്തര പീഡനം

നിരന്തര പീഡനം

പറവൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ്, പറവൂര്‍ ചില്ലിക്കുടം ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പ്രമോദ് എന്നിവരെയാണ് പോലീസ് പൊക്കിയത്. ഇരുവരും ചേര്‍ന്ന് യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഉപയോഗിക്കുകയായിരുന്നു.

പ്രണയം നടിച്ച് കുരുക്കി

പ്രണയം നടിച്ച് കുരുക്കി

സംഭവം നടന്ന ഫ്‌ളാറ്റിലെ താമസക്കാരനായിരുന്നു മനോജ്. ഇയാള്‍ ആണ് യുവതിക്കും കുടുംബ്തതിനും തൊട്ടടുത്ത ഫ്‌ളാറ്റ് വാടകയ്ക്ക് സംഘടിപ്പിച്ച് നല്‍കിയത്. ഈ അടുപ്പ് ഉപയോഗിച്ച് മനോജ് യുവതിയെ പ്രണയം നടിച്ച് വലയിലാക്കി.

ദൃശ്യങ്ങൾ പകർത്തി

ദൃശ്യങ്ങൾ പകർത്തി

വിവാഹിതയായ യുവതിയുമായി ഇയാള്‍ പലതവണ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് തന്റെ സുഹൃത്തായ മനോജിനെ പരിചയപ്പെടുത്തി നല്‍കുകയും ചെയ്തു. ഒരിക്കല്‍ മനോജ് യുവതിയുടെയും പ്രമോദിന്റെയും കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി.

ബ്ലാക്ക്മെയിൽ ചെയ്ത് പീഡനം

ബ്ലാക്ക്മെയിൽ ചെയ്ത് പീഡനം

പിന്നീട് ഈ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പ്രമോദും യുവതിയെ ഉപയോഗിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മനോജ് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവതിയെ മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാനായിരുന്നു പദ്ധതി.

ലോൺ സംഘടിപ്പിക്കാൻ

ലോൺ സംഘടിപ്പിക്കാൻ

ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു മനോജ്. യുവതിയെ ജീവനക്കാരന് കാഴ്ച വെച്ച് വായ്പ എളുപ്പത്തില്‍ സംഘടിപ്പിക്കാനായിരുന്നു മനോജിന്റെ ശ്രമം. എന്നാലതിന് യുവതി വഴങ്ങിയില്ല.

പോലീസിൽ പരാതി

പോലീസിൽ പരാതി

മാത്രമല്ല വിവരങ്ങള്‍ യുവതി ഭര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. ഇതോടെ ഭര്‍ത്താവ് പരവൂര്‍ സിഐയ്ക്ക് പരാതി നല്‍കി. ബലാത്സംഗം, അശ്ലീല ദൃശ്യം പകര്‍ത്തല്‍, ബ്ലാക്ക്‌മെയിലിംഗ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
Two men arrested in Paravoor for exploiting woman continuesly

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്