കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുജോലിയില്‍ പുരുഷന്മാര്‍ സ്ത്രീകളെ സഹായിക്കുക, നല്ല അന്തരീക്ഷം രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ സമയത്ത് കുടുംബത്തില്‍ ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ സാഹചര്യവും സൃഷ്ടിക്കാന്‍ എല്ലവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുതിര്‍ന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

pinarayi

ഏറ്റവും പ്രധാനം പരസ്പരമുള്ള ആശയവിനിമയമാണ.് കാര്യങ്ങള്‍ സംസാരിക്കുക, പങ്കുവയ്ക്കുക, ഇതെല്ലാം വീടുകളില്‍ നല്ല അന്തരീക്ഷം രൂപപ്പെടുത്താന്‍ സാധിക്കും. പല വീടുകളിലും സ്ത്രീകള്‍ മാത്രമായിട്ടാണ് ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അല്‍പം ചില കാര്യങ്ങള്‍ സാഹയിച്ച് കൊടുക്കുന്നത്. വലിയ തോതില്‍ സ്ത്രീ ജനങ്ങള്‍ക്ക് ഉത്തേജകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭിക്കാത്ത സാഹചര്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാകും. വീടിന്റെ അന്തരീക്ഷത്തിലും ഇത് മാറ്റമുണ്ടാക്കിയിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ വീടിന് ഏറ്റവും അടുത്തുള്ള വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാന്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെ ശ്രമിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ന് കേരളത്തില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം, കാസറഗോഡ് ജില്ലകളില്‍ നിന്നും 2 പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. തിരുവനന്തപുരത്ത് 8, 13 വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്നും വന്നതാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്.

കേരളത്തില്‍ 241 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 215 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 24 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് നിര്യാതനായി. ഇതോടെ രണ്ട് പേരാണ് മരണമടഞ്ഞത്.

203 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,129 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 150 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 7485 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 6381 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

English summary
Men Should Help The Women In The Household And This Would Create A Good Environment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X