മേപ്പയ്യൂർ ബസപകടം 20 ൽ പേർക്ക് പരുക്ക്;ഒരാളുടെ നില ഗുരുതരം

  • Posted By:
Subscribe to Oneindia Malayalam

മേപ്പയ്യൂർ : മേപ്പയ്യൂർ ഹൈസ്ക്കൂളിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 20 ൽ പേർക്ക് പരുക്ക്.16 ഓളം പേർ മെഡിക്കൽ കോളേജിൽ.ഒരാളുടെ നില ഗുരുതരം. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ.

പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഔദ്യോഗിക വെബ്സൈറ്റ്; രൂപകല്പനയിലും, അവതരണത്തിലും വ്യത്യസ്തത...

പരുക്കേറ്റവർ കുഞ്ഞിരാമൻ നമ്പ്യാർ (70), ഫ്രാങ്ക്ളിൻ ആലത്തൂർ പാലക്കാട് (64), ലിസിത ( 62 ), നിഷ (38), വത്സല ഊളേരി (48), ദീപ (32), രേഖ നീലാംബരി പേരാമ്പ്ര (37), ബീരാൻ കുട്ടി ഒറ്റക്കണ്ടം (60), ഗോവിന്ദൻ തോ ലേരി ( 62 ), ഗോപാലൻ ഇരിങ്ങത്ത് (55), റസീന തോലേരി (40), രാധ തോലേരി (58), അനീഷ് വാല്യക്കോട് (35), മോളി പള്ളിക്കുനി(34), അമൃത അഞ്ചാംപീടിക (29), ലിബിൻ (62) ജയചന്ദ്രൻ (40), വത്സല (55), ശബരീഷ് (65), ശങ്കരൻ (65), ശുഭ ശ്രീ (36).ഇതിൽ ഗുരുതരമായ പരുക്കേറ്റ കുഞ്ഞിരാമൻ നമ്പ്യാരെ അടിയന്തിര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചു.

accident

പേരാമ്പ്രയിൽ നിന്ന് പയ്യോളി വഴി വടകരക്കു പോവുകയായിരുന്ന കെ.എൽ 17 9091 ജീസസ് ബസാണ് മറിഞ്ഞത്. ഹൈസ്ക്കൂളിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ച് റോഡിന് കുറുകേ മറിയുകയായിരുന്നു.
accident_1

കർണാടകയിൽ നാണം കെട്ട് ബിജെപി... അമിത് ഷായെ സ്വീകരിക്കാൻ ഒഴിഞ്ഞ കസേരകൾ മാത്രം
കാലത്ത് 10. 15 ഓടെയായിരുന്നു അപകടം. ഈ റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും പേരാമ്പ്ര സർക്കിൾ ഇൻസ്പപക്ടർ മേപ്പയ്യൂർ സബ് ഇൻസ്പക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസുമെത്തി വാഹനം മാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു


English summary
meppayur bus accident, 20 have injured and one's condition is serious

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്