കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടയടപ്പിക്കാനെത്തി; ജനരോഷത്തിനു മുന്നില്‍ തോറ്റോടി ബിജെപി നേതാക്കള്‍, ഉടായിപ്പ് വേണ്ട -വീഡിയോ

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്നലെ പുലര്‍ച്ചെ സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു.രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ധാര്‍ഷ്ട്യമാണ് വേണുഗോപാലന്‍ നായരുടെ മരണത്തിന് വഴിവെച്ചത എന്നാണ് ബിജെപി ആരോപിക്കുന്നത്. ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായാണ് പുരോഗമിക്കുന്നതെങ്കിലും ചിലയിടത്ത് അക്രമസംഭവങ്ങള്‍ ഉണ്ടായി. ഇതിനിടെയാണ് കടയടപ്പിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ നാട്ടുകാര്‍ ഓടിച്ചു വിട്ടത്. സംഭവം ഇങ്ങനെ..

വേണുഗോപാലന്‍ നായര്‍

വേണുഗോപാലന്‍ നായര്‍

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് വേണുഗോപാലന്‍ നായര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിനു മുന്നില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

സമരപന്തലിന് സമീപം

സമരപന്തലിന് സമീപം

ദേഹത്തില്‍ തീകൊളുത്തിയ വേണുഗോപാലന്‍ നായര്‍ ബിജെപിയുടെ സമരപന്തലിന് സമീപത്തേക്ക് ഓടിയെത്തിയെങ്കിലും അവിടെയുണ്ടായിരുന്നു പോലീസും ബിജെപി പ്രവര്‍ത്തകരും കസേര കൊണ്ട് തടഞ്ഞ് വീഴ്ത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ് ഇദ്ദേഹത്തെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ബിജെപിയുടെ ആരോപണം

ബിജെപിയുടെ ആരോപണം

ഇതിന് പിന്നലെയാണ് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത്. ശബരിമല വിഷയത്തെ തുടര്‍ന്നാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തത് എന്നായരുന്നു ബിജെപിയുടെ ആരോപണം. അതേസമയം ഇദ്ദേഹത്തിന്റെ ആത്മഹത്യക്ക് ശബരിമസമരവുമായി ബന്ധമൊന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പോലീസ് വിശദീകരിക്കുന്നത്

പോലീസ് വിശദീകരിക്കുന്നത്

അതേസമം മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ബിജെപിയുടെ ആരോപണങ്ങളെ പൊളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മരണമൊഴി പുറത്ത് വന്നിട്ടുണ്ട്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വേണുഗോപാലന്‍ നായര്‍ തന്റെ മൊഴിയില്‍ പറയുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഹര്‍ത്താല്‍

ഹര്‍ത്താല്‍

ശബരിമല സമരവുമായി ആത്മഹത്യക്ക് യാതൊരു ബന്ധമൊന്നുമില്ലെന്ന് തെളിഞ്ഞിട്ടും ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തായ്യാറാവാതിരുന്ന ബിജെപിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹര്‍ത്താലുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് വ്യാപാരി വ്യവസായി സമിതിയും പ്രഖ്യാപിച്ചു.

ജനരോഷം

ജനരോഷം

ഹര്‍ത്താലിനെതിരെ ജനരോഷവും ഉയരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കടയടപ്പിക്കാനെത്തിയ ബിജെപി നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ നാട്ടുകാര്‍ തടഞ്ഞത്. തിരുവനന്തപുരം പാങ്ങോടാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധം ഉണ്ടായതോടെ ബിജെപി നേതാക്കള്‍ പിരിഞ്ഞ് പോവുകയായിരുന്നു.

കഴിഞ്ഞ ദിവസവും

കഴിഞ്ഞ ദിവസവും

ബിജെപി മാര്‍ച്ചിന് നേരെ പോലീസ് അക്രമമുണ്ടായതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താലായിരുന്നു. ശബരിമലവിഷയത്തെ തുടര്‍ന്നല്ല വേണുഗോപാലന്‍ നായരുടെ ആത്മഹത്യ എന്ന് വ്യക്തമായിട്ടും ഈ ഹര്‍ത്താല്‍ എന്തിന് വേണ്ടിയാണെന്ന് വ്യാപാരികള്‍ ബിജെപി നേതാക്കളോട് ചോദിക്കുന്നു.

ഉടായിപ്പ്

ഉടായിപ്പ്

മാന്യമായ ഹര്‍ത്തലാണെങ്കില്‍ പിന്തുണയ്ക്കാം. എന്നാല്‍ ഉടായിപ്പ് ഹര്‍ത്താലുമായി സഹകരിക്കാനാവില്ലെന്നും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു ഹര്‍ത്താലുമായും സഹകരിക്കാനാവില്ലെന്നും വ്യാപാരികളും നാട്ടുകാരും വ്യക്തമാക്കിയതോടെ ബിജെപി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ തിരികെ പോവുകയായിരുന്നു.

വീഡിയോ

ഹര്‍ത്താലിനെതിരെ ജനരോഷം

ബസ്സുകള്‍ക്ക് നേരെ അക്രമം

ബസ്സുകള്‍ക്ക് നേരെ അക്രമം

ഹര്‍ത്താലില്‍ ജനം വലയുന്ന കാഴ്ച്ചയാണ് സംസ്ഥാനത്തുടനീളം പൊതുവേ കാണാന്‍ കഴിയുന്നത്. ഏതാനും സ്വാകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകള്‍ ഒന്നും സര്‍വ്വീസ് നടത്തുന്നില്ല. രാവിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ അക്രമം ഉണ്ടായി.

പാലക്കാട്

പാലക്കാട്

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയട്ട മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. പൊലീസ് സുരക്ഷയോടെ എറണാകുളം ഉല്‍പ്പടേയുള്ള ചില ഡിപ്പോകളില്‍ ഏതാനും സര്‍വ്വീസുകള്‍ നടത്തി.

ശബരിമല തീര്‍ത്ഥാടകരും

ശബരിമല തീര്‍ത്ഥാടകരും

ഹര്‍ത്താല്‍ കാരണം ശബരിമല തീര്‍ത്ഥാടകരും ദുരിതം അനുഭവിക്കുകയാണ്. ട്രെയിനില്‍ ചെങ്ങന്നൂരില്‍ എത്തിയ നിരവധി തീര്‍ത്ഥാടകര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കുഴങ്ങി. കൊച്ചി നോര്‍ത്ത് റെയില്‍വേ സ്റ്റഷനില്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്നദാനം നടത്തി. ഹര്‍ത്താലില്‍ അക്രമസംഭവങ്ങളുണ്ടായാല്‍ ഉടന് അറസ്റ്റ് രേഖപ്പെടുത്താനാണ് ഡിജിപി പോലീസിന് നല്‍കിയ നിര്‍ദ്ദേശം

പരീക്ഷകള്‍ മാറ്റിവെച്ചു

പരീക്ഷകള്‍ മാറ്റിവെച്ചു

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അര്‍ദ്ധവാര്‍ഷിക് പരീക്ഷകളും വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

English summary
merchants reaction against to bjp hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X