Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠിപ്പുമുടക്കില്‍ എസ്എഫ്‌ഐയും ജയരാജനെ തിരുത്തുന്നു

ആലപ്പുഴ: പഠിപ്പ് മുടക്കിക്കൊണ്ടുള്ള സമരങ്ങള്‍ എസ്എഫ്ഐ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനെതിരെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഇപിക്കെതിരെ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം പഠിപ്പുമുടക്കിനൊപ്പമാണെന്ന് സൂചനയാണ് ലഭിക്കുന്നത്. എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി ശിവദാസന്‍ മാത്രാണ് ജയരാജന്റെ നിലപാടിന് പിന്തുണ നല്‍കിയിട്ടുള്ളത്.

SFI

എസ്എഫ്‌ഐ നടത്തുന്ന സംസ്ഥാന വാഹന ജായഥക്കിടെയാണ് സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ ഇപിയുടെ നിലപാടിനെ തള്ളിയത്. പഠിപ്പുമുടക്ക് സമരങ്ങള്‍ നടത്തേണ്ടെന്ന് സംഘടന തീരുമാനിച്ചിട്ടില്ല. അത്തരം സമരങ്ങള്‍ വേണ്ട സമയത്ത് ചെയ്യേണ്ടി വരും. വാഹന ജാഥ ആലപ്പുഴയില്‍ പ്രവേശിച്ചപ്പോഴാണ് ഷിജുഖാന്റെ പ്രതികരണം.

സമരരീതികളില്‍ മാറ്റം വരുത്തണമെന്ന് സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം തന്നെ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യമാണിത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള പല നേതാക്കള്‍ക്കും അതിനോട് യോജിപ്പില്ലെന്നാണ് വിവരം. ഇപി ജയരാജന്‍ എസ്എഫ്‌ഐ സമരങ്ങള്‍ക്കെതിരെ രംഗത്ത് വന്നതിന് പിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+