മിഷേലിന്റെ മരണം; ബലപ്രയോഗമോ പീഡനശ്രമമോ നടന്നിട്ടില്ല! ആത്മഹത്യയെന്ന് ഹൈക്കോടതിയിലും വിശദീകരണം

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പോലീസ്. മിഷേലിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മുങ്ങിമരണമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. മിഷേലിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഷാജി വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പോലീസ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്.

ഷൈന മോളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്! തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കണം...

മിഷേലിന് നേരെ ബലപ്രയോഗമോ, പീഡനശ്രമമോ ഉണ്ടായിട്ടില്ല. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നും, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്രോണിന്‍ മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാനാണ് ഹൈക്കോടതിക്ക് മുന്നില്‍ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. 2017 മാര്‍ച്ച് ആറ് തിങ്കളാഴ്ച രാത്രിയാണ് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം വാര്‍ഫിന് സമീപത്താണ് മിഷേലിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്.

പുഷ്പഗിരി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു! രണ്ടു പേര്‍ കെട്ടിടത്തിന് മുകളില്‍ കയറി

വിശദീകരണം....

വിശദീകരണം....

മിഷേലിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഷാജി വര്‍ഗീസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം തേടിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും മുങ്ങിമരണമാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

പരിശോധന....

പരിശോധന....

മിഷേലിന് നേരെ ബലപ്രയോഗമോ പീഡനശ്രമമോ നടന്നിട്ടില്ല. മിഷേലിന്റെയും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്രോണിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍, സിം കാര്‍ഡ് എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം സിഡാകിലാണ് ഇവയെല്ലാം പരിശോധിക്കുന്നത്.

അന്വേഷണം...

അന്വേഷണം...

മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലൂടെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മിഷേല്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആദ്യം പരാതി ലഭിച്ചിട്ടും അത് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ മൂന്നു സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ ഹൈക്കോടതിയെ അറിയിച്ചു.

കായലില്‍...

കായലില്‍...

2017 മാര്‍ച്ച് ആറിനാണ് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മാര്‍ച്ച് അഞ്ചിന് വൈകീട്ട് കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കംമുതലേ ആരോപണമുയര്‍ന്നെങ്കിലും ലോക്കല്‍ പോലീസ് വിശദമായ അന്വേഷണത്തിന് തുനിഞ്ഞില്ല.

ക്രൈം ബ്രാഞ്ച്...

ക്രൈം ബ്രാഞ്ച്...

മിഷേലിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലടക്കം പ്രക്ഷോഭമുയര്‍ന്നതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മിഷേലിന്റെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ സംഭവം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇതിനിടെ കലൂര്‍ പള്ളിയില്‍ നിന്നുള്ള മിഷേലിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പള്ളിയില്‍ നിന്നിറങ്ങിയ മിഷേലിനെ ആരോ പിന്തുടരുന്നതായി ദൃശ്യങ്ങളിലുണ്ടായിരുന്നുവെങ്കിലും ഇയാളെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
michael shaji's death is a suicide, police said in high court.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്