കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോ ഫൈനാൻസ് തട്ടിപ്പ്: പരാതി വ്യാജമെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എസ്എൻഡിപി യൂണിയൻ

  • By Sreejith Kk
Google Oneindia Malayalam News

വടകര: വിവാദമായ മൈക്രോ ഫൈനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി വ്യാജമെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എസ്എൻഡിപി യൂണിയൻ വടകര എസ്എൻഡിപി യൂണിയൻ .ഡെവലെപ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് പിഎം രവീന്ദ്രനെതിരെയുള്ള പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വാസ്തവമില്ലെന്ന് കണ്ടെത്തിയതായി വടകര എസ്എൻഡിപി യോഗം അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേശീയപാത വികസനം; വൻ പോലീസ് സുരക്ഷയോടെ മലപ്പുറത്ത് സർവേ തുടങ്ങി, നാട്ടുകാരുടെ പ്രതിഷേധം...ദേശീയപാത വികസനം; വൻ പോലീസ് സുരക്ഷയോടെ മലപ്പുറത്ത് സർവേ തുടങ്ങി, നാട്ടുകാരുടെ പ്രതിഷേധം...

യൂണിയനെ സമൂഹ മധ്യത്തിൽ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ ഇല്ലാതായതെന്ന് ഭാരവാഹികൾ പറഞ്ഞു.യോഗത്തിന്റെ മൈക്രോ ഫൈനാൻസ് പദ്ധതിയ്ക്ക് ലഭിച്ച വായ്പാ തുക വനിതാ സംഘങ്ങൾക്ക് വിതരണം ചെയ്തില്ലെന്നായിരുന്നു ഒരു പരാതി.കാവിലുംപാറയിലെ ദേവർകോവിൽ എൽപി സ്കൂളിലെ നിയമനവുമായി ബന്ധപ്പെട്ടും,കീഴൽ എസ്എൻ കോളേജ് വിദ്യാർത്ഥി പ്രവേശനവുമായി വാങ്ങുന്ന ഫീസാണ് മറ്റു പരാതികൾ.

 microfinance

വായ്പാ വിതരണത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും മൈക്രോ ഫിനാൻസ് പദ്ധതി പ്രകാരം ലഭിച്ച 2372500 രൂപ വനിതാ സംഘങ്ങൾക്ക് വിതരണം ചെയ്തതായും വാർത്താ സമ്മേളനത്തിൽ ഹാജരാക്കിയ വിജിലൻസ് ദ്രുത പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സ്കൂൾ നിയമനം,കോളേജ് പ്രവേശന ഫീസ് എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിജിലൻസ് തള്ളിയിരിക്കയാണ്.വിജിലൻസിൽ പരാതി നൽകിയ എസ്എൻഡിപി യോഗം മെമ്പറായ വിപി കൃഷ്ണനെതിരെ മാന നഷ്ടകേസ് ഫയൽ ചെയ്തതായും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ പിഎം രവീന്ദ്രൻ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ എംഎം ദാമോദരൻ,കെടി ഹരിമോഹൻ,എം പുഷ്പലത എന്നിവരും പങ്കെടുത്തു

റെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചുറെയില്‍ പാളത്തില്‍ വിടവ്; ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചു

ആക്സിസ് ബാങ്കിൻറെ പ്രതിനിധി ഓഫീസ് ഷാർജയിൽ പ്രവർത്തനം ആരംഭിച്ചുആക്സിസ് ബാങ്കിൻറെ പ്രതിനിധി ഓഫീസ് ഷാർജയിൽ പ്രവർത്തനം ആരംഭിച്ചു

English summary
micro finance fraud; complaint is fake says sndp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X