'ബംഗാളികള്‍' കേരളത്തിലേക്ക് വെറുതെ വന്നതല്ല; കൃത്യമായ കാരണമുണ്ട്!! അറബികളുടെ രോഗംതന്നെ

 • Written By:
Subscribe to Oneindia Malayalam
cmsvideo
  'ബംഗാളികള്‍' കേരളത്തിലേക്ക് വരുന്നത് വെറുതെയല്ല

  തിരുവനന്തപുരം: 1960 കളിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത്. ആദ്യം കടല്‍കടന്നവരുടെ നോവുകള്‍ ഇന്നും പലപ്പോഴായി നാം കേള്‍ക്കുന്നു. പക്ഷേ, അന്ന് അക്കരെ താണ്ടിയവര്‍ കൊച്ചുകേരളത്തെ ദൈവത്തിന്റെ ഭൂമിയാക്കി, പച്ച പിടിപ്പിച്ചു. എന്നാല്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ എന്താണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ. പഴയ അധ്വാനികളുടെ നാട് ഇപ്പോള്‍ സാമ്പത്തിക ഭദ്രതയിലും അലങ്കാരത്തിലും ആത്മവിശ്വാസം കൊള്ളുമ്പോള്‍ മറ്റൊരു സമൂഹം കേരളത്തില്‍ നിറഞ്ഞിരിക്കുന്നു. ബംഗാളികള്‍ എന്ന് മലയാളികള്‍ ഓമന പേരിട്ടിരിക്കുന്ന ഇതര സംസ്ഥാനക്കാര്‍.. എന്താണ് ഇവര്‍ കേരളത്തിലേക്ക് ഒഴുകാന്‍ കാരണം....

  ബംഗാളികളില്ലാതെ നടക്കില്ല

  ബംഗാളികളില്ലാതെ നടക്കില്ല

  14 ജില്ലകളിലും ഇന്ന് ബംഗാളികള്‍ നിറഞ്ഞിരിക്കുന്നു. ഇവരില്ലാതെ ഇന്ന് കേരളത്തില്‍ ഒരു ജോലിയും നടക്കില്ല. കൂറ്റന്‍ കെട്ടിടങ്ങള്‍ മുതല്‍ ഓട് മേഞ്ഞ കൊച്ചുവീടുകള്‍ വരെ നിര്‍മിക്കുന്നത് ബംഗാളികളാണ്.

  പോയ അത്ര വന്നു

  പോയ അത്ര വന്നു

  എവിടെ മലയാളികള്‍. അവര്‍ക്ക് എന്താണ് ജോലി എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. 30 ലക്ഷത്തോളം മലയാളികള്‍ വിദേശത്താണ്. ഇത്രയും തന്നെ ബംഗാളികള്‍ കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നിട്ടുമുണ്ടെന്ന് പഠനം തെളിയിക്കുന്നു.

  തൊഴില്‍ ശേഷിയില്‍ വ്യത്യാസം

  തൊഴില്‍ ശേഷിയില്‍ വ്യത്യാസം

  രാജ്യത്തിന് പുറത്ത് പോയി ജോലി ചെയ്യുന്ന മലയാളികളില്‍ കൂടുതലും കഴിവുള്ളവരാണ്. എന്നാല്‍ കേരളത്തിലേക്ക് ജോലിക്കെത്തിയ ഇതര സംസ്ഥാനക്കാരാകട്ടെ പ്രത്യേക മേഖലയില്‍ വ്യക്തമായ കഴിവ് തെളിയിച്ചവരല്ല. എങ്കിലും അവര്‍ എല്ലാ മേഖലകളിലും ഇന്ന് കൈവെച്ചിരിക്കുന്നു. സകല മേഖലകളിലും നിറഞ്ഞിരിക്കുന്നു.

  194 ജില്ലകളില്‍ നിന്നുള്ളവര്‍

  194 ജില്ലകളില്‍ നിന്നുള്ളവര്‍

  രാജ്യത്തെ 25 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും എട്ട് സംസ്ഥാനക്കാരാണ്. തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, അസം. കൂടുതലും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ളവര്‍. അതുകൊണ്ടാകണം അന്യസംസ്ഥാനക്കാര്‍ക്ക് പൊതുവെ ബംഗാളികള്‍ എന്ന് വിളിപ്പേര് വന്നത്.

  താഴ്ന്നവരും ന്യൂനപക്ഷങ്ങളും

  താഴ്ന്നവരും ന്യൂനപക്ഷങ്ങളും

  മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ ജോലി ചെയ്യുന്നവര്‍ ആരും കേരളത്തിലേക്ക് വരുന്നില്ല. പട്ടിക ജാതി, വര്‍ഗ, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് കേരളത്തില്‍ കൂടുതല്‍ ജോലിക്കെത്തുന്നത്. ഇതില്‍ തനിച്ചുവന്ന സ്ത്രീകളും പെണ്‍കുട്ടികളും മുതല്‍ വൃദ്ധരും കുടുംബങ്ങളും വരെയുണ്ട്.

  ഒഴുക്കിന് കാരണം ഇതാണ്

  ഒഴുക്കിന് കാരണം ഇതാണ്

  എന്താണ് ഇവര്‍ കേരളത്തിലേക്ക് വരാന്‍ കാരണം. പ്രധാന കാരണം ഇവിടുത്തെ ഉയര്‍ന്ന കൂലി തന്നെ. കൂടുതല്‍ ജോലി അവസരം, സമാധാന അന്തരീക്ഷം, വിവേചനം കുറഞ്ഞ ജോലി സാഹചര്യം, സ്വന്തം നാട്ടില്‍ നിന്നുള്ള ട്രെയിന്‍ യാത്രാ സൗകര്യം എന്നിവയാണ് കേരളം മുഖ്യ കേന്ദ്രമാക്കാന്‍ കാരണമെന്ന് ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ പഠനം നടത്തിയ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ് (സിഎംഐഡി) പറയുന്നു.

  11500 കിലോമീറ്റര്‍

  11500 കിലോമീറ്റര്‍

  തുമ്മരുകുടി ഫൗണ്ടേഷന്റെ സഹായത്തോടെയാണ് കേരളത്തിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച ഗവേഷണം നടന്നത്. കേരളത്തിലെ 14 ജില്ലകളിലും ഗവേഷണത്തിന്റെ ഭാഗമായി ഇവര്‍ സഞ്ചരിച്ചു. 11500 കിലോമീറ്റര്‍. 2016 നവംബറില്‍ തുടങ്ങി 2017 മെയില്‍ അവസാനിച്ച ഗവേഷണം വഴി നിര്‍ണായകമായ 900 ത്തോളം ഡാറ്റകളാണ് ഗവേഷണകര്‍ ശേഖരിച്ചത്. പഠനത്തിന്റെ ഭാഗമായി സംഘം ബംഗാളിലെ മുര്‍ഷിദാബാദിലും പോയി.

  ഒരു വിഭാഗം പോകുമ്പോള്‍ മറ്റൊരു കൂട്ടര്‍

  ഒരു വിഭാഗം പോകുമ്പോള്‍ മറ്റൊരു കൂട്ടര്‍

  ബാര്‍ബര്‍മാര്‍ മുതല്‍ ഹോട്ടലുകള്‍ തൊട്ട് ആശാരി, നിര്‍മാണം, മല്‍സ്യബന്ധനം, ക്വാറി, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങി സര്‍വ മേഖലയിലും ഇന്ന് ഇതര സംസ്ഥാനക്കാര്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. സ്വാഭാവികമായ ഒരു മാറ്റമാണ് നമ്മുടെ നാടിന് സംഭവിച്ചത്. മലയാളികള്‍ ജോലി തേടി പോകുമ്പോള്‍ ഇവിടെയുള്ള ജോലിക്ക് മറ്റൊരു വിഭാഗമെത്തുന്നു. ഏത് രാജ്യത്തും പരിശോധിച്ചാല്‍ ഈ ഒരു അവസ്ഥ കാണാന്‍ സാധിക്കും.

  ഗള്‍ഫും കേരളവും

  ഗള്‍ഫും കേരളവും

  ഗള്‍ഫ് നാടുകളില്‍ അറബികള്‍ക്കുണ്ടായിരുന്ന ഒരു സ്വാഭാവമാണ് അന്ന് മലയാളികള്‍ക്കു ഗുണം ചെയ്തതെങ്കില്‍ ഇവിടെ കേരളത്തില്‍ അതേ സാഹചര്യമാണ് ഇതരസംസ്ഥാനക്കാര്‍ക്കും ഗുണമായത്. ഗള്‍ഫില്‍ അറബികള്‍ ജോലിയെടുക്കാന്‍ തയ്യാറാകുമ്പോള്‍ 'പണി' കിട്ടുന്നത് മലയാളികള്‍ക്കാണ്. അതോടെ നാട്ടിലേക്ക് തിരിക്കാന്‍ മലയാളികള്‍ നിര്‍ബന്ധിതരാകുന്ന ഒരു പുതിയ സാഹചര്യംകൂടി വന്നുചേര്‍ന്നിരിക്കുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ.

  കേരളത്തില്‍ സാധ്യമല്ല

  കേരളത്തില്‍ സാധ്യമല്ല

  കേരളത്തില്‍ ഇതര സംസ്ഥാനക്കാരുടെ എണ്ണം ബോധ്യപ്പെട്ടതു കൊണ്ടാകണം അവരുടെ ക്ഷേമം സര്‍ക്കാര്‍ മുഖ്യ വിഷയമായി എടുത്തിരിക്കുന്നത്. കേരളത്തിലേക്കു വരുന്ന അത്ര ഇതര സംസ്ഥാനക്കാര്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തേക്കും എത്തുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. കേരളത്തില്‍ ജോലിയെടുക്കാന്‍ ആളില്ലാത്ത സാഹചര്യം നിലനില്‍ക്കുവോളം അന്യസംസ്ഥാനക്കാരുടെ വരവ് കൂടുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ ഇതര സംസ്ഥാനക്കാരെ മാറ്റി നിര്‍ത്തിയുള്ള ഒരു തൊഴില്‍ സംസ്‌കാരം അടുത്ത കാലത്തൊന്നും കേരളത്തില്‍ സാധ്യമല്ല.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  What behind the Migration to Kerala from Other Part of India

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്