മിനിമം ചാര്‍ജ് പത്ത് രൂപയാക്കും; ഫെബ്രുവരി ഒന്ന് മുതല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് വര്‍ദ്ധിപ്പിക്കാന്‍ ആലോചന. ഫെബ്രുവരി ഒന്ന് മുതല്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കാനാണ് ആലോചന. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാനും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കിക്കൊണ്ടുള്ള കണ്‍സെഷന്‍ അഞ്ച് രൂപയാക്കി ഉയര്‍ത്താനാണ് നീക്കം.
ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിച്ച് ഗതാഗത വകുപ്പ് നല്‍കിയ ശുപാര്‍ശകള്‍ മുഖ്യമന്ത്രിയുടെ ബാഗത്ത് നിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ബസ് ചാര്‍ജ് വര്‍ദ്ധന നടപ്പിലാകും. ഇതുമായി ബന്ധപ്പെട്ട് ഒരു തവണ കൂടി മസ് ഉടമകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുക. ബസ് ചാര്‍ജില്‍ മാറ്റം വന്നാല്‍ 2.5 കിലോ മീറ്ററിനുള്ള മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയായി ഉയരും.

അതേസമയം, മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറേക്കില്ല. പകരം രാത്രി യാത്രയ്ക്ക് പ്രത്യേക നിരക്ക് പ്രാബല്യത്തില്‍ വരും. രാത്രി എട്ടിനും രാവിലെ അഞ്ചിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ഒാര്‍ഡിനറി സര്‍വീസുകളില്‍ 50 ശതമാനം അധിക ചാര്‍ജ് ഇടാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ഒന്നര കിലോ മീറ്ററിന് ഒരു രൂപയും 5 കിലോ മീറ്ററിന് രണ്ട് രൂപയുമാണ് കണ്‍സഷന്‍. ഇതുയര്‍ത്തി ചാര്‍ജ് അഞ്ച് രൂപയാക്കാനും മഞ്ഞ റേഷന്‍കാര്‍ഡുള്ള ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര നല്‍കാനുമാണ് തീരുമാനം.












Click it and Unblock the Notifications