കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുമായുള്ള ബന്ധം നിഷേധിച്ച് അടൂര്‍ പ്രകാശ്; വനിതകളുടെ കരിങ്കൊടി

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു. സരിതയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തനിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയും അടൂര്‍ പ്രകാശ് അടക്കമുള്ള മന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സരിതയ്ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കിയെന്ന സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വീഡിയോ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ അടൂര്‍ പ്രകാശ് പങ്കെടുക്കുന്ന പരിപാടികളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

adoor-prakash

കണ്ണൂരും കോഴിക്കോടും മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ വനിതകള്‍ ഉള്‍പ്പെടെയാണ് പ്രതിഷേധത്തിനെത്തിയത്. എന്നാല്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ഒന്നും തന്നെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സരിതയെ ഫോണ്‍ ചെയ്തത് തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പണം തട്ടിച്ചുവെന്ന പരാതിയിലാണ്. മറ്റു ബന്ധങ്ങള്‍ സരിതയുമായി ഇല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അരുവിക്കര തെരഞ്ഞെടുപ്പിന് മുന്‍പ് സോളാര്‍ പ്രശ്‌നം ഊതിപ്പെരുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇത്തരം പ്രതിഷേധം കണ്ടൊന്നും താന്‍ പേടിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, മന്ത്രിയുടെ രാജി ആവശ്യവുമായി പ്രതിഷേധം നടത്തിയ മൂന്നു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലെല്ലാം പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

English summary
Minister Adoor Prakash rubbishes reports of links with Saritha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X