മന്ത്രി രവീന്ദ്രനാഥ് ആര്‍എസ്എസുകാരന്‍ തന്നെ; തുറന്നുപറയണം, വെല്ലുവിളിച്ച് എംഎല്‍എ

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: വിദ്യാഭ്യാസ മന്ത്രി സി രീവീന്ദ്രനാഥ് ആര്‍എസ്എസുകാരനായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനിന്ന് അനില്‍ അക്കര എംഎല്‍എ. മന്ത്രി ഒളിച്ചുകളി ഒഴിവാക്കി വസ്തുത തുറന്നുപറയാന്‍ തയ്യാറാകണമെന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി ഒളിച്ചുകളിക്കുകയാണ്. തന്റെ ആരോപണങ്ങള്‍ താങ്കള്‍ നിഷേധിച്ചിട്ടില്ലെന്നും അനില്‍ അക്കര എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

C

നേരത്തെ എംഎല്‍എ ഈ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സി രവീന്ദ്രനാഥ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് എംഎല്‍എ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരോപണങ്ങള്‍ താങ്കള്‍ നിഷേധിക്കുന്നില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. വസ്തുത തുറന്നുപറയാന്‍ മന്ത്രി തയ്യാറാകണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

മന്ത്രി സി രവീന്ദ്രനാഥ് ആര്‍എസ്എസ് അംഗമായിരുന്നുവെന്നാണ് കഴിഞ്ഞദിവസം അനില്‍ അക്കര എംഎല്‍എ ആരോപിച്ചത്. കുട്ടിക്കാലത്ത് ചേരാനല്ലൂര്‍ ആര്‍എസ്എസ് ശാഖാ അംഗമായിരുന്നു രവീന്ദ്രനാഥ്. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്നുവെന്നും എംഎല്‍എ ആരോപിച്ചിരുന്നു.

ആര്‍എസ്എസ് ആചാര്യനായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ജന്‍മദിന ആഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറാണ് പുതിയ വിവാദത്തിനും ആരോപണത്തിനും വഴിവെച്ചത്. ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിനം എല്ലാ സ്‌കൂളുകളിലും ആഘോഷിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ സംബന്ധിച്ച് അറിയില്ലയെന്നാണ് മന്ത്രി വിശദീകരിച്ചത്.

കമ്മ്യൂണിസ്റ്റ് മന്ത്രി രവീന്ദ്രനാഥ് സംഘിയോ? ആരോപണവുമായി MLA | Oneindia Malayalam

തൊട്ടുപിന്നാലെയാണ് വകുപ്പ് മന്ത്രിയുടെ ആര്‍എസ്എസ് ബന്ധം വ്യക്തമാക്കി അനില്‍ അക്കര എംഎല്‍എ രംഗത്തുവന്നത്. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് മറുപടിയായി മന്ത്രി ഇറക്കിയ പ്രതിഷേധക്കുറിപ്പില്‍ പറയുന്നത്.

English summary
Anil Akkara MLA repeated Minister C Raveedranath was a RSS member
Please Wait while comments are loading...