Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണത്തുടര്‍ച്ച: അവകാശ വാദം തള്ളി യുഡിഎഫ് മന്ത്രി

തൃശൂര്‍: ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന യുഡിഎഫ് നേതാക്കന്‍മാരുടെ ആത്മവിശ്വാസത്തെ തളളി മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് താന്‍ പറയില്ലെന്നാണ് സിഎന്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

മഖ്യമന്ത്രിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ തികഞ്ഞ ആത്മ വിശ്വാസത്തിലായിരിക്കെയാണ് ഭരണത്തുടര്‍ച്ച അവകാശ വാദത്തെ തള്ളി മന്ത്രിസഭയിലെ അംഗം തന്നെ രംഗത്തെത്തിയത്. പ്രധാനമന്ത്രിയടക്കം പ്രചരണത്തിനെത്തിയ തിരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പറയുന്നതുപോലെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പറയാന്‍ തനിക്കാവില്ലെന്നുമാണ് സിഎന്‍ ബാലകൃഷ്ണന്റെ പ്രതികരണം.

CN Balakrishnan

എന്നാല്‍ ഇടതുപക്ഷത്തിന്റെ വിജയത്തേക്കാള്‍ ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ സാധ്യതയാണ് സിഎന്‍ ബാലകൃഷ്ണന്‍ എടുത്ത് പറഞ്ഞത്. തൃശൂരില്‍ യുഡിഎഫ് ആറ് സീറ്റ് നിലനിര്‍ത്തുമെന്ന് മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും തൃശൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന് മന്ത്രിയുടെ പ്രതികരണം അശുഭ സൂചനയാണ് നല്‍കുന്നത്.

പോളിങ് പുരോഗമിക്കുമ്പോള്‍ മന്ത്രി നടത്തിയ പരാമര്‍ശം മന്ത്രിയും കൂട്ടരും പത്മജയ്‌ക്കെതിരായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുമോ എന്ന ആശങ്ക യുഡിഎഫ് കേന്ദ്രങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സാധ്യത പറയുന്നതിനു പകരം മോദിയെയും മന്ത്രിമാരെയും അണിനിരത്തി എന്‍ഡിഎ നടത്തിയ പ്രചരണത്തെയും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയായ ബിഡിജെഎസ് വോട്ടുകള്‍ക്കുമാണ് മന്ത്രി കൂടുതല്‍ പ്രാധാന്യം കൊടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+