ഐസക്കിന്റെ സ്വപ്‌നത്തിന് ജി സുധാകരന്റെ കടിഞ്ഞാണ്‍; ആ സ്വപ്‌നം നടക്കുമോ? കണ്ടറിയാം! ഇതാണാസംഭവം
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത സ്വപ്‌ന പദ്ധതി കിഫ്ബിക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയില്‍ ടാക്‌സ് കണ്‍സല്‍റ്റന്റ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ധനവകുപ്പിനെ കടുത്ത ഭാഷയില്‍ സുധാകരന്‍ വിമര്‍ശിച്ചത്.
ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്നാണ് സുധാകരന്റെ പ്രതികരണം. പദ്ധതികള്‍ക്ക് പണം അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കില്ല, ബജറ്റില്‍ പദ്ധതി പറയും. പക്ഷേ ബജറ്റില്‍ നിന്ന് വായപയെടുക്കാതെ വെളിയില്‍ നിന്ന് വായ്പ എടുക്കുന്ന പരിപാടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റിന് ശേഷം പ്രത്യേകാനുമതി
ബജറ്റിനുശേഷമാണ് 900 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രത്യേകാനുമതി നല്‍കിയത്. അതുതന്നെ ഇപ്പോള്‍ 1000 കോടി രൂപയുടെ പദ്ധതികള്‍ കടന്നു. എന്നാല്‍ ഈ പദ്ധതികളുടെ കാര്യം ബജറ്റില്‍ വച്ചാല്‍ പോരെ, പക്ഷെ ബജറ്റില്‍ വയ്ക്കില്ല. അതാണ് ഇപ്പോഴത്തെ കളിയെന്ന് അദ്ദേഹം പറഞ്ഞു.

കേരളം ഉണ്ടായ കാലം മുതല്‍
ബജറ്റിന്റെ കാര്യത്തില്‍ തരികിട കളികളാണ് കേരളം ഉണ്ടായ കാലം മുതല്‍ നടക്കുന്നത്. ഇപ്പോഴും അതില്‍ നിന്ന് മോചനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

കിഫ്ബി
പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം അനുവദിക്കും. അതേ പദ്ധതികള്‍ക്ക് പണം അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കില്ല, ബജറ്റില്‍ പദ്ധതി പറയും. പക്ഷേ ബജറ്റില്‍ നിന്ന് വായപയെടുക്കാതെ വെളിയില്‍ നിന്ന് വായ്പ എടുക്കുന്ന പരിപാടിയാണിത് കിഫ്ബിയെന്നും അദ്ദേഹം പറഞ്ഞു.

3000 കോടിക്ക് പകരം കിട്ടിയത് 129 കോടി
പൊതുമരാമത്ത് വകുപ്പില്‍ മാത്രം 25,000 കോടി രൂപയുടെ പ്രവൃത്തികളാണ് പ്രഖ്യാപിച്ചത്. അമ്പത് കോടി രൂപയുടെ പാലം പണിയാന്‍ പണമില്ല. 3,000 കോടി രൂപയെങ്കിലും ലഭിക്കേണ്ട പൊതുമരാമത്ത് വകുപ്പിന് ആകെ കിട്ടിയത് 129 കോടി രൂപയാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications