ശബരിമല സമത്വത്തിന്റേയും സാമൂഹിക നീതിയുടേയും പൂങ്കാവനം: സ്ത്രീ പ്രവേശനം സ്വാഗതം ചെയ്ത് ജി സുധാകരന്‍
പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മന്ത്രി ജി സുധാകരന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി അഭിമാനകരമാണെന്നാണ് മന്ത്രി പ്രതികരിച്ചത്. സുപ്രീം കോടതി പുറപ്പെടുവിച്ചത് സുപ്രധാന വിധിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ മൗലികാവകാശം എന്ന് പറയുമെങ്കിലും കാര്യം വരുമ്പോള്‍ അതെല്ലാം മാറ്റിവെക്കുകയാണ് ചെയ്യാറെന്നും ജി സുധാകരന്‍ ചൂണ്ടിക്കാണിക്കുന്നു.

ശബരിമല ക്ഷേത്രം ആര്‍ക്കും കയറാന്‍ കഴിയുന്ന ഒരിടമാണെന്നും സ്ത്രീകള്‍ കയറരുതെന്ന് പറയുന്നതില്‍ നീതിയില്ലെന്നും ജി സുധാകരന്‍ ചൂണ്ടിക്കാണിക്കുന്നു. ശബരിമല സാമൂഹ്യനീതിയുടേയും സമത്വത്തിന്റേയും പൂങ്കാവനമാണ്, ഇതിനെ ആദരിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനം മനുഷ്യസമൂഹത്തോട് കാണിച്ച നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Recommended Video













Click it and Unblock the Notifications