ദിലീപിനെ സഹായിച്ചത് മന്ത്രി? ബന്ധുവിന് സിനിമയിൽ അവസരം, അന്വേഷണം നീളുന്നത് ഇങ്ങനെ...

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിസായതോടെ പല കാര്യങ്ങളും പുറത്തു വരികയാണ്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ആഡംബര സിനിമ സമുച്ചയമായ ഡി സിനിമാസിനായി ചാലക്കുടിയിലെ അരയേക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകള്‍ ചമച്ച് കൈവശപ്പെടുത്തിയ പരാതിയിന്‍മേല്‍ ആരംഭിച്ച നടപടി തടഞ്ഞത് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയാണെന്ന് ആക്ഷേപം ഉയരുന്നു.

മന്ത്രി നൽകിയ ഉപകാരത്തിന് പ്രത്യുപകാരമായി മന്ത്രിയുടെ ബന്ധുവിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കി എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഉയര്‍ന്ന പ്രതിഫലവും ദിലീപ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സൂചനകളുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നടപടി മന്ത്രി ഇടപെട്ട് തടയുകയായിരുന്നു.

അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു

അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു

ദിലീപിന്റെ ഡി സിനിമാസ് തീയറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, ലാന്റ് റവന്യു കമ്മീഷണറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു.

അന്വേഷണം ദിലീപിന് അനുകൂലം

അന്വേഷണം ദിലീപിന് അനുകൂലം

എന്നാൽ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ തൃശൂര്‍ കളക്ടര്‍ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്.

മന്ത്രിയുടെ ഇടപെടൽ

മന്ത്രിയുടെ ഇടപെടൽ

സര്‍ക്കാര്‍ പുറമ്പോക്കില്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു.സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയുടെ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കളക്ടര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് ആരോപണം.

ചോദ്യം ചെയ്യാൻ പ്രത്യേക സംഘം?

ചോദ്യം ചെയ്യാൻ പ്രത്യേക സംഘം?

അതേസമയം നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ ചോദ്യം ചെയ്യുന്നത് പ്രത്യേകസംഘമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഗളം ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

അതേസമയം നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.

ചോദ്യം ചെയ്യൽ തുടരുന്നു

ചോദ്യം ചെയ്യൽ തുടരുന്നു

കസ്റ്റഡിയില്‍ തുടരുന്ന ദിലീപിനെ ചോദ്യം ചെയ്യുന്ന നടപടി അന്വേഷണ സംഘം തുടരുകയാണ്. നിലവില്‍ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്.

ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കും

ദിലീപിന്റെ ജാമ്യാപേക്ഷ നിലവിലെ സാഹചര്യത്തില്‍ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കും.

English summary
Minister gives support for dileep to enchroach land for D Cinemas says Manorama
Please Wait while comments are loading...