പോലീസിനെ തള്ളിപ്പറയരുത്, അവര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുന്നവരെന്ന് മന്ത്രി
മന്ത്രി നയം പറഞ്ഞു കഴിഞ്ഞു, ഇനി കൂടുതല്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം
സന്നിധാനം: ശബരിമലയില്‍ ഉണ്ടായത് പോലീസിന്റെ അവാസ്ഥയല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടിയന്തര ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമായിരുന്നു മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പോലീസിനെ ന്യായീകരിച്ച് എത്തിയത്. രാപകല്‍ ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസുകാരുടെ സേവനങ്ങളെ എന്തിനാണ് തള്ളിപ്പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
മാളികപ്പുറത്തെ അപകടത്തിന് കാരണം പോലീസിന്റെ ഭാഗത്തുനിന്നുളള വീഴ്ചയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് വ്യക്തമാക്കിയതായി വാര്‍ത്തകള്‍ രാവിലെ വന്നിരുന്നു. പോലീസുകാരുടെ കൈയില്‍ ഉണ്ടായിരുന്ന വടം വഴുതിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് നിഷേധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്ത് വന്നിരുന്നു. പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അത്തരത്തിലൊരു റിപ്പോര്‍ട്ട് ഇല്ലെന്നുമായിരുന്നു ഡിജിപി പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ദേവസ്വംമന്ത്രിയും പോലീസിനെ ന്യായീകരിച്ച് എത്തിയത്.

മന്ത്രി നയം പറഞ്ഞു കഴിഞ്ഞു, ഇനി കൂടുതല്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം. മന്ത്രിയുടെ പത്രസമ്മേളനത്തിനുശേഷം മാധ്യമങ്ങളെ കണ്ട ഡിജിപിയാകട്ടെ അപകടവുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.












Click it and Unblock the Notifications