നാട്ടുകാര്‍ നോക്കിനിന്നു; അപകടം പറ്റിയവരെ മന്ത്രി ശൈലജയുടെ വാഹനത്തില്‍ ആശുപത്രിയില്ലെത്തിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാതെ നോക്കിനിന്നപ്പോള്‍ അതുവഴി കടന്നുപോയ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പാറോട്ടുകോണം സ്വദേശി ജിനു റോയി (29), പാണന്‍വിള സ്വദേശിനി വിദ്യ (27), വിദ്യയുടെ അച്ഛന്‍ വിജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റത്.

മുട്ടട പള്ളിയില്‍ നിന്നും പാണന്‍വിളയിലേക്ക് പോകുകയായിരുന്നു വിദ്യയും അച്ഛന്‍ വിജയനും. തന്റെ കല്യാണം വിളിക്കാനായി പാറോട്ടുകോണത്തു നിന്നും പേരൂര്‍ക്കടയിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ജിനു റോയ്. ഞായാറാഴ്ച രാത്രി 8 മണിയോടെ പരുത്തിപ്പാറ സിഗ്നല്‍ പോയിന്റിനു സമീപം ഇരു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു.

kk-shylaja

പരിക്കേറ്റ് റോഡില്‍ കിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. ആംബുലന്‍സിന് വേണ്ടി ശ്രമിക്കുന്നതിനിടെയാണ് മന്ത്രി എത്തിയത്. അത്യാഹിത വിഭാഗം ഒബ്‌സര്‍വേഷനില്‍ കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പരുത്തിപ്പാറയ്ക്ക് സമീപം വെഞ്ഞാറമൂട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മന്ത്രി പിന്നീട് പോലീസ് വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്.


English summary
Minister kk shylaja helps accident victim in thiruvananthapuram
Please Wait while comments are loading...