പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല; പരിഹസിച്ച് എംഎം മണി
വയനാട്; പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിൽ പരിഹാസവുമായി മന്ത്രി എംഎം എണി. കൊവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്ന് രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിന് പിന്നാലെയായിരു്നു രാഹുലിനെതിരെ ചെന്നിത്തലരംഗത്തെത്തിയത്. എന്നാൽ പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയുമെന്ന് മന്ത്രിപറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പോസ്റ്റ് വായിക്കാം
'അതുകൊണ്ടരിശം തീരാഞ്ഞിട്ട് ......
ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവന കണ്ടാൽ പിന്നെന്താണ് പറയുക. ശ്രീമാൻ രാഹുൽഗാന്ധി ആയാലും സത്യം പറയാനാണെങ്കിൽ കേരളത്തിൽ വരണ്ട എന്നാണ് ചെന്നിത്തലജിയുടെ ആവശ്യം. പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും. ഉണ്ടായ സംഗതി നിസ്സാരമാണ്.
കേരളത്തിൽ വന്ന രാഹുൽ ഗാന്ധി കണ്ടത് കണ്ടതുപോലെ പറഞ്ഞു: കേരളത്തിലെ കോവിഡ് പ്രതിരോധം മാതൃകാപരമാണെന്ന്.
ഇവിടെ ചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി പണി പറ്റിച്ചത്.
എന്തായാലും ചെന്നിത്തല ചൂടിലാണ്. അരിശം തീരാതെ ബഹളം വയ്ക്കുന്നുമുണ്ട്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിർത്തിപ്പോകാൻ പെടേണ്ട പാട് രാഹുൽഗാന്ധിക്ക് അറിയില്ലല്ലോ !', മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന-ജില്ലാ തലങ്ങളിലാണ് കൊവിഡ് പ്രതിരോധം നടക്കേണ്ടത്. അതില്‍ കേരളവും വയനാടും വിജയമാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് വരുമ്പോള്‍ പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായം.കാര്യങ്ങള്‍ പറയാന്‍ ഞങ്ങളൊക്കെയുണ്ട്. അദ്ദേഹം ആ നിലയില്‍ നിന്ന് കൊണ്ട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ചെന്നിത്തല പ്രതികരിച്ചത്.
കുരുക്കിൽ മുസ്ലീം ലീഗ്; മജീദിനെ ചോദ്യം ചെയ്തതിന് പിറകേ ഷാജിയുടെ വീട് അളപ്പിച്ച് ഇഡി
പികെ ഫിറോസും നിയമസഭയിലേക്ക്, കുറഞ്ഞത് 25 സീറ്റുകളില്‍ വിജയം ഉറപ്പിക്കും; എല്ലാം സജ്ജമാക്കി ലീഗ്
കോൺഗ്രസിനെ പൂട്ടാൻ യെഡ്ഡിക്ക് കൈകൊടുത്ത് കുമാരസ്വാമി?; കളത്തിലിറങ്ങി ഡികെ ശിവകുമാറും
ബിജെപിയില്‍ ചേരാന്‍ ഉദ്ദേശമുണ്ടോ? നടന് വടിവേലുവിന്റെ മാസ് മറുപടി ഇങ്ങനെ... രണ്ടുപേരും പിന്നോട്ട്