ഇതാണ് മണിയാശാൻ! ചോരയിൽ കുളിച്ചുകിടന്ന പോലീസുകാരെ ആശുപത്രിയിലെത്തിച്ചു,രാത്രി മുഴുവൻ കൂട്ടിരുന്നു...

  • By: Afeef
Subscribe to Oneindia Malayalam

തൃശൂർ: മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. അപകടത്തിൽ എഎസ്ഐയ്ക്കും രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു, മെയ് 29 തിങ്കളാഴ്ച രാത്രി തൃശൂർ പുഴക്കൽ സിഗ്നലിന് സമീപമായിരുന്നു അപകടം.

മന്ത്രി എംഎം മണിയായിരുന്നു അപകടത്തിൽപ്പെട്ട പോലീസുകാരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ മുൻപിലുണ്ടായിരുന്നത്. തുടർന്ന് ഇവരോടൊപ്പം ആശുപത്രിയിലെത്തിയ മന്ത്രി ചികിത്സ സൗകര്യം ഉറപ്പുവരുത്തുകയും ചെയ്തു. അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട ആശുപത്രി അധികൃതരും നാട്ടുകാരും ആദ്യമൊന്ന് അമ്പരന്നെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു സാധാരണക്കാരനെ പോലെ ആശുപത്രി വരാന്തയിലിരുന്ന് പോലീസുകാർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന്റെ തിരക്കിലായിരുന്നു മന്ത്രി.

അപകടം പുഴക്കലിൽ...

അപകടം പുഴക്കലിൽ...

തിങ്കളാഴ്ച രാത്രി തൃശൂർ പുഴക്കൽ സിഗ്നലിന് സമീപത്തുള്ള യു ടേണിലായിരുന്നു അപകടമുണ്ടായത്. മന്ത്രിക്ക് പൈലറ്റായി പോയിരുന്ന കുന്ദംകുളം പോലീസിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടതുവശത്തു കൂടി കയറി വന്ന മറ്റൊരു വാഹനത്തെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് പോലീസ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച മറിഞ്ഞത്.

പോലീസുകാർക്ക് പരിക്ക്...

പോലീസുകാർക്ക് പരിക്ക്...

പോലീസ് വാഹനത്തിലുണ്ടായിരുന്ന കുന്ദംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ദിനേശൻ, സീനിയർ പോലീസ് ഓഫീസർമാരായ ബിജു, പ്രവീൺ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ആശുപത്രിയിലെത്തിക്കാൻ മന്ത്രി...

ആശുപത്രിയിലെത്തിക്കാൻ മന്ത്രി...

കോഴിക്കോട് നിന്നും സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി എംഎം മണി. അപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ചുകിടന്നിരുന്ന പോലീസുകാരെ എസ്കോർട്ട് വാഹനത്തിൽ കയറ്റാനും ആശുപത്രിയിലെത്തിക്കാനും നേതൃത്വം നൽകിയതും മന്ത്രിയായിരുന്നു.

മന്ത്രിയും ആശുപത്രിയിലേക്ക്...

മന്ത്രിയും ആശുപത്രിയിലേക്ക്...

അപകടത്തിൽപ്പെട്ട പോലീസുകാരോടൊപ്പം മന്ത്രിയും ആശുപത്രിയിലേക്ക് പോയി. അപകടവിവരം അറിഞ്ഞ ആശുപത്രി അധികൃതർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

മന്ത്രിയെ കണ്ട് അമ്പരുന്നു...

മന്ത്രിയെ കണ്ട് അമ്പരുന്നു...

പരിക്കേറ്റവരുമായി ആശുപത്രിയിലെത്തിയ മന്ത്രിയെ കണ്ട് ജീവനക്കാരും നാട്ടുകാരും ആദ്യമൊന്ന് അമ്പരുന്നു. വിവാദനായകനായ മന്ത്രി അപകടത്തിൽപ്പെട്ടവരുമായി ഓടിവന്നതിന്റെ അന്ധാളിപ്പിലായിരുന്നു എല്ലാവരും.

ചികിത്സ ഉറപ്പുവരുത്തി...

ചികിത്സ ഉറപ്പുവരുത്തി...

എന്നാൽ മറ്റൊന്നും ഗൗനിക്കാതെ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ഉറപ്പുവരുത്താനുള്ള ഇടപെടലുകളിലായിരുന്നു മന്ത്രി. പദവി മാറ്റിവെച്ചായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകളെന്ന് ആശുപത്രിയിലുണ്ടായിരുന്നവരും പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് മടങ്ങിയില്ല...

ആശുപത്രിയിൽ പ്രവേശിപ്പിച്ച് മടങ്ങിയില്ല...

പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മന്ത്രി മടങ്ങിയില്ലെന്ന് മാത്രമല്ല, ഡോക്ടർമാരോട് പോലീസുകാരുടെ ആരോഗ്യനില ആരായാനും, അവർക്കൊപ്പം അൽപ്പസമയം കൂട്ടിരിക്കാനും അദ്ദേഹമുണ്ടായിരുന്നു.

യാത്ര പുനരാരംഭിച്ചു...

യാത്ര പുനരാരംഭിച്ചു...

ആശുപത്രിയിൽ പ്രവേശിപ്പിച്ച പോലീസുകാരുടെ പരിക്ക് സാരമുള്ളതല്ലെന്നും, മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും ഉറപ്പുവരുത്തിയ ശേഷമാണ് മന്ത്രി ആശുപത്രിയിൽ നിന്നും മടങ്ങിയത്.

സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം...

സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം...

പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിക്കാനും ചികിത്സ ഉറപ്പുവരുത്താനും സമയം ചിലവഴിച്ച മന്ത്രിയെ അഭിനന്ദിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

English summary
minister mm mani's pilot vehicle met with an accident.
Please Wait while comments are loading...