കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍; പിന്നെ, ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി... ചിരി പൊട്ടിച്ച് മന്ത്രി റിയാസ്

Google Oneindia Malayalam News

തിരുവനന്തപുരം: നിലവില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിവാദങ്ങളെ ചിരിച്ചുതള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സ്വര്‍ണക്കടത്ത് കേസ്, വിവാദ കമ്പനികളുമായി വീണ വിജയനുള്ള ബന്ധം, കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയുന്നതെന്ന് റിയാസ് പറയുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത് സ്വര്‍ണക്കടത്തും തുടര്‍ന്നുള്ള ആരോപണങ്ങളുമായിരുന്നു. ഞാന്‍ മല്‍സരിച്ച ബേപ്പൂര്‍ മണ്ഡലത്തില്‍ വലിയ പ്രചാരണം നടത്തി. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ബേപ്പൂരില്‍ ഇടതുപക്ഷം ജയിച്ചു. യുഡിഎഫ് പ്രതിപക്ഷത്ത് തുടരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം പ്രചാരണങ്ങളാണ്. പഴയ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണിപ്പോള്‍. ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പി... അത്രയേയുള്ളൂ എന്നും റിയാസ് പറഞ്ഞു.

p

മാത്യു കുഴല്‍നാടന് ഇനിയും പറയാം. ജനാധിപത്യത്തില്‍ പറഞ്ഞ കാര്യം പറയരുത് എന്ന് പറയാന്‍ പറ്റില്ല. മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ എന്ന് ഒരിക്കല്‍ പറയാം. പിന്നെ ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി എന്ന് മറ്റൊരിക്കല്‍ പറയാമെന്നും തമാശ രൂപേണ റിയാസ് പറഞ്ഞു. തന്റെ ആരോപണങ്ങള്‍ക്ക് തെളിവുമായി ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു മാത്യു കുഴല്‍നാടന്‍.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ കേരളത്തിലെത്തിയ വേളയില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എല്‍ഡിഎഫ് നേതാക്കളാരും പോയില്ലെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തോടും റിയാസ് പ്രതികരിച്ചു. എല്‍ഡിഎഫ് നേതാക്കളുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ശിവസേന വിമതര്‍ 'ഒളിയിടം' മാറുന്നു; ഇനി ഗോവ.... സുപ്രീംകോടതിയില്‍ വാദം ഇന്ന് 5 മണിക്ക്ശിവസേന വിമതര്‍ 'ഒളിയിടം' മാറുന്നു; ഇനി ഗോവ.... സുപ്രീംകോടതിയില്‍ വാദം ഇന്ന് 5 മണിക്ക്

കെപിസിസി അധ്യക്ഷനായി ഇരിക്കുന്ന വ്യക്തി പറയേണ്ട കാര്യമാണോ ഇതെന്ന് എനിക്കറിയില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഐക്യത്തോടെയാണ് നില്‍ക്കുന്നത്. ഐക്യത്തോട് അദ്ദേഹത്തിന് വലിയ താല്‍പ്പര്യമില്ലെന്നാണ് തോന്നുന്നത്. ബിജെപിക്കെതിരെ പൊതു ഐക്യമുണ്ടാക്കാനാണ് ഇവിടെ ശ്രമം നടക്കുന്നത്. അതിന് കെപിസിസി അധ്യക്ഷന് താല്‍പ്പര്യം കുറവാണെന്ന് തോന്നുന്നു. യശ്വന്ത് സിന്‍ഹയുടെ വരവുമായി ബന്ധപ്പെട്ട് എല്ലാ ചുമതലയും വഹിച്ചത് മന്ത്രി പി രാജീവാണ്. അദ്ദേഹം സൂചിപ്പിച്ചതിനെ തുടര്‍ന്ന് സൗകര്യങ്ങളൊരുക്കാന്‍ ഞങ്ങളെല്ലാമുണ്ടായിരുന്നു. യശ്വന്ത് സിന്‍ഹയുടെ കൂടെ ഞങ്ങളുടെ ഓഫീസിലെ ഒരംഗമാണ് പോയിട്ടുള്ളത്. ഇതെല്ലാം അറിഞ്ഞിട്ടോ അറിയാതെയോ ആണോ കെ സുധാകരന്‍ പറയുന്നത് എന്നറിയില്ല. പ്രതിപക്ഷത്തിന്റെ ഐക്യത്തില്‍ കെപിസിസി അധ്യക്ഷന് ഒരലര്‍ജിയുണ്ടെന്നാണ് മനസിലാകുന്നത്.

Recommended Video

cmsvideo
സുമേഷേട്ടന്റെ മയ്യത്ത് ഒരു നോക്ക് കാണാനെത്തിയ മമ്മൂക്ക |*Kerala

English summary
Minister Muhammed Riyas Reply to Mathew Kuzhalnadan With Mammootty-Dulquer Salmaan Relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X