കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കലോത്സവത്തില്‍ വ്യാപക പ്രതിഷേധം

  • By Sruthi K M
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ കൂടി വന്ന സാഹചര്യത്തില്‍ പരിഷ്‌കരണ നടപടികള്‍ എടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അപ്പീലുകള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. അടുത്ത വര്‍ഷത്തെ കലോത്സത്തിനു മുന്‍പ് ഇതിനുള്ള നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് തുടരുന്ന കലോത്സവത്തിന്റെ രണ്ടാം ദിവസം തന്നെ ആയിരം അപ്പീലുകളാണ് കിട്ടിയത്. ഓരോ ദിവസം കഴിയുംതോറും അപ്പീലുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് വേണ്ട നടപടികള്‍ എടുക്കുമെന്നു മന്ത്രി വ്യക്തമാക്കിയത്.

abdurabb

യോഗ്യത ഇല്ലാത്തവരാണ് വിധികര്‍ത്താക്കള്‍ എന്നുള്ള ആരോപണങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഡിഡിഇമാരുടെ ഒത്താശയാണ് അപ്പീലുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ജില്ലകളിലെ ഡിഡിഇമാര്‍ക്കെതിരെ അന്വേഷണമുണ്ടാകുന്നതാണ്.

ഇത്തവണത്തെ കലോത്സവം കഴിഞ്ഞാലുടന്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ പണി പൂര്‍ത്തിയാകുകയാണെങ്കില്‍ അടുത്ത കലോത്സവം എറണാകുളത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു.

English summary
Kerala Education Minister PK Abdurab action to control the appeals of the school festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X