മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം വിവാദത്തില്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എംഡി സ്ഥാനത്തു നിന്നും ഒഴിവാക്കിയ ആന്റണി ചാക്കോയെ മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വിവാദമാകുന്നു. ഇടതുപക്ഷ തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങയവര്‍ പരാതിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

എ.ഐ.ടി.യു.സിയുടെ അതൃപ്തി സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്‍.സി.പി നേതൃത്വത്തെ അറിയിച്ചു. സി.ഐ.ടി.യു നേതൃത്വം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നല്‍കിയിരിക്കുകയാണ്. സി.ഐ.ടി.യു.സി, എ.ഐ.ടി.യു.സി യൂണിയനുകളുടെ നേതൃത്വത്തില്‍ നേരത്തെ ആന്റണി ചാക്കോയ്‌ക്കെതിരെ സമരം നടത്തിയിരുന്നു.

thomas

സ്ഥിതിഗതികള്‍ ഇങ്ങനയായിരിക്കെ മന്ത്രി തോമസ് ചാണ്ടി നാട്ടുകാരനായ ആന്റണിചാക്കോയെ പി.എ ആക്കുന്ന തീരുമാനവുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരപരിപാടികള്‍ നടത്താനാണ് സംഘടനകളുടെ തീരുമാനം. തോമസ് ചാണ്ടി ആന്റണി ചാക്കോയെ നിയമിച്ചാല്‍ ഭാവിപരിപാടികള്‍ എങ്ങനെയാകണം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സി.ഐ.ടി.യു യോഗം ചേരും.

ആന്റണിചാക്കോയെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് എം.ഡിയായി നിയമിച്ചത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ എം.ഡിയാക്കുന്ന പതിവ് തെറ്റിച്ചാണ് എച്ച്.എം.ടി ഉദ്യോസ്ഥനായിരുന്ന ആന്റണിചാക്കോയെ എം.ഡിയായി നിയമിച്ചത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര വോള്‍വോ ബസുകളുടെ അറ്റകുറ്റപ്പണിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ് ആന്റണി ചാക്കോ.

English summary
controversy over minister thomas chandy personal staff
Please Wait while comments are loading...