Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി വി അബ്ദുറഹ്മാന്‍ സിപിഎമ്മില്‍ ചേര്‍ന്നു; സ്വതന്ത്ര വേഷം അഴിയുന്നു... അറിയാം വിശദാംശങ്ങള്‍

മലപ്പുറം: കായിക മന്ത്രി വി അബ്ദുറഹ്മാന്‍ സിപിഎമ്മില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം രാജിവച്ച് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീട് പിടിഎ റഹീം നേതൃത്വം നല്‍കുന്ന നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സില്‍ അംഗമായി. അതിനിടെയാണ് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. കെടി ജലീലും പിവി അന്‍വറുമെല്ലാം ഇടതുപക്ഷവുമായി സഹകരിക്കുന്നുണ്ടെങ്കിലും ഇതുവരെ പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല.

മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ ശക്തമായ വേരോട്ടമുണ്ടാക്കാന്‍ സിപിഎം രംഗത്തിറക്കിയ വിമത നേതാക്കളില്‍ പ്രധാനിയായിരുന്നു വി അബ്ദുറഹ്മാന്‍. നേരത്തെ കോണ്‍ഗ്രസിനൊപ്പം സജീവമായിരുന്ന അദ്ദേഹം കെപിസിസി നിര്‍വാഹക സമിതി അംഗമായും തിരൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. ശേഷമാണ് പാര്‍ട്ടിയുമായി ഉടക്കിയതും രാജിവച്ചതും.

v-abdurahman

നേരതതെ അദ്ദേഹം സിപിഎം ഗ്രൂപ്പ് അംഗമായിരുന്നു. ശേഷം കാന്‍ഡിഡേറ്റ് അംഗമാകുകയും ചെയ്തു. ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് പെര്‍മനന്റ് അംഗത്വം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുമായുള്ള കൂറും താല്‍പ്പര്യവും ബോധ്യപ്പെട്ടതിനാലാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയതെന്ന് സിപിഎം വൃത്തങ്ങള്‍ പറയുന്നു. തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ വി അബ്ദുറഹ്മാനെ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

മുസ്ലിം ലീഗ് നേതാവായിരുന്ന പിടിഎ റഹീം രൂപീകരിച്ച പാര്‍ട്ടിയാണ് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്. 2011ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. നിലവില്‍ വി അബ്ദുറഹ്മാന്‍ മാത്രമാണ് പാര്‍ട്ടിയുടെ എംഎല്‍എ. അതുകൊണ്ടുതന്നെ സിപിഎമ്മില്‍ ചേരുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ല.

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍, തവനൂര്‍ എംഎല്‍എ കെടി ജലീല്‍, താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ എന്നിവരുടെ ഐക്യനിര രൂപപ്പെട്ടത് മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തിയാണ് വി അബ്ദുറഹ്മാന്‍ രണ്ടാം തവണ എംഎല്‍എ ആയത്. നേരത്തെ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയിരുന്നു. പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും ഇടി മുഹമ്മദ് ബഷീറിനോട് തോറ്റു.

മുസ്ലിം ലീഗിന്റെ എക്കാലത്തെയും ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു താനൂര്‍ നിയമസഭാ മണ്ഡലം. 2016ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് വി അബ്ദുറഹ്മാന്‍ കളംനിറഞ്ഞതും മുസ്ലിം ലീഗിന്റെ ശക്തനായ നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മലര്‍ത്തിയടിച്ചതും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വി അബ്ദുറഹ്മാന്‍ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു. ഇതാണ് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ അദ്ദേഹത്തിന് കരുത്ത് പകര്‍ന്നത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി അബ്ദുറഹ്മാന്‍ മല്‍സരിക്കില്ല എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മുസ്ലിം ലീഗിന് വിജയം ഉറപ്പാകുമെന്നും അബ്ദുറഹ്മാന്‍ തന്നെ മല്‍സരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അബ്ദുറഹ്മാന്‍ തീരുമാനം മാറ്റിയതും മല്‍സരിച്ചതും. നാമമാത്രമായ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+