കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി വിഎസ് സുനില്‍കുമാറിന്റെ കൊവിഡ് ഫലം പുറത്ത്; നെഗറ്റീവ്

  • By News Desk
Google Oneindia Malayalam News

തൃശൂര്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന്റെ കൊവിഡ് ഫലം പുറത്ത് വന്നു. അദ്ദേഹത്തിന്റെ കൊവിഡ് ഫലം നെഗറ്റീവാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടേയും ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെയാണ് മന്ത്രിയുടെ ശ്രവം പരിശോധനക്കയച്ചത്.

കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ മന്ത്രി ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.

sunilkumar

Recommended Video

cmsvideo
Excise driver KP Sunil's audio message came out | Oneindia Malayalam

ഇന്നലെയാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ 18 പേരോട് നിരീക്ഷണത്തില്‍ കഴിയാനാണ് തൃശൂര്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.

ആരോഗ്യ പ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ കഴിഞ്ഞ ദിവസം മന്ത്രിയും പങ്കെടുത്തിരുന്നു. യോഗത്തില്‍ 15 മിനിറ്റോളം സംസാരിച്ച ആരോഗ്യ പ്രവര്‍ത്തക മന്ത്രിക്ക് നേരിട്ട് പേപ്പറും കൈമാറിയിരുന്നു. ഇതോടെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. അതേസമയം കേരളത്തില്‍ ഇന്ന് 138 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

88 പേര്‍ കൊവിഡ് മുക്തരാവുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 26 പേരുടെയും (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂര്‍ ജില്ലയില്‍ 18 പേരുടേയും (2 കാസര്‍ഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍), പാലക്കാട് ജില്ലയില്‍ 11 പേരുടെയും, എറണാകുളം ജില്ലയില്‍ 9 പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 7 പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 4 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ 2 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

 യോഗിയുടെ ആഗ്ര മോഡല്‍ പൊളിച്ചടുക്കി പ്രിയങ്ക ഗാന്ധി! യുപിയിലെ ബിജെപി സർക്കാർ പ്രതിരോധത്തിൽ! യോഗിയുടെ ആഗ്ര മോഡല്‍ പൊളിച്ചടുക്കി പ്രിയങ്ക ഗാന്ധി! യുപിയിലെ ബിജെപി സർക്കാർ പ്രതിരോധത്തിൽ!

രാജസ്ഥാനിൽ ബിജെപിയെ പൂട്ടി കോൺഗ്രസ്, പണി കിട്ടിയിത് സിപിഎം എംഎൽഎയ്ക്ക്!രാജസ്ഥാനിൽ ബിജെപിയെ പൂട്ടി കോൺഗ്രസ്, പണി കിട്ടിയിത് സിപിഎം എംഎൽഎയ്ക്ക്!

English summary
Minister VS Sunil Kumar Covid-19 result is Negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X