കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം 'വൃത്തികെട്ട' സംസ്ഥാനം‌; നാലാംസ്ഥാനത്ത് നിന്ന് 271-ാം സ്ഥാനത്തേക്ക്! എന്തെന്നറിയാതെ സർക്കാർ!

  • By Akshay
Google Oneindia Malayalam News

കൊച്ചി: വൃത്തിയുടെ കാര്യത്തിൽ കേരളം വളരെ പിന്നിലെന്ന് സർവ്വെ ഫലം. രണ്ടുവര്‍ഷം മുമ്പ് കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ നഗരങ്ങൾ മുന്നിലായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കേരളം വളരെ പിന്നിലാണ്. 2015ല്‍ നഗര വികസന മന്ത്രാലയം നടത്തിയ വൃത്തി സര്‍വേയില്‍, രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിക്ക് നാലാം സ്ഥാനവും തിരുവനന്തപുരത്തിന് എട്ടാം സ്ഥാനവും ലഭിച്ചിരുന്നു.

ഇന്നാൽ രണ്ട് വർഷം കഴിഞ്ഞുള്ള പുതിയ സർവ്വെയിൽ കൊച്ചിക്ക് 271-ാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിനാകട്ടെ 372-ാം സ്ഥാനവും. പൊതുവേ വൃത്തിയുള്ള സംസ്ഥാനമെന്ന ധാരണയാണ് കേരളത്തെക്കുറിച്ച് എല്ലാവര്‍ക്കും ഉള്ളത്. പക്ഷേ, ഈ വര്‍ഷത്തെ സര്‍വേഫലം അത് തിരുത്തുന്നതാണ്. നഗര വികസന മന്ത്രാലയമാണ് സർവ്വെ നടത്തിയത്.

എന്തു പറ്റീ കേരളത്തിന്

എന്തു പറ്റീ കേരളത്തിന്

രണ്ടുവര്‍ഷം കൊണ്ട് എന്താണുണ്ടായതെന്ന് സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്ഥാനങ്ങൾക്കും ഒരു പിടിയുമില്ല.

ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് നടത്തിയ സർവ്വെ

ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് നടത്തിയ സർവ്വെ

തുറസ്സായ സ്ഥലത്തെ മലമൂത്രവിസര്‍ജനം, ഖരമാലിന്യ നിര്‍മാര്‍ജനം, ശുചിത്വ പരിശോധന, മാലിന്യസംസ്‌കരണം, മലിനജല സംസ്‌കരണം, കുടിവെള്ളത്തിന്റെ ഗുണനിലവാരം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ജനങ്ങളുടെ അഭിപ്രായമാരാഞ്ഞാണ് സർവ്വെ നടത്തിയത്.

കേരളത്തിലും ഇങ്ങനെയാണ്

കേരളത്തിലും ഇങ്ങനെയാണ്

തുറസ്സായ സ്ഥലത്തെ മലവിസര്‍ജനം കേരളത്തിലെ നഗരങ്ങളില്‍ താരതമ്യേന കുറവാണ്. എന്നാല്‍, മൂത്രമൊഴിക്കാന്‍ ശൗചാലയത്തിന്റെ ആവശ്യമേയില്ലെന്ന ധാരണയില്‍ പൊതുസ്ഥലത്ത് കാര്യം സാധിക്കുകയാണ് ജനങ്ങൾ.

കേരളത്തിന്റെ സ്ഥിതി പരിതാപകരം

കേരളത്തിന്റെ സ്ഥിതി പരിതാപകരം

ഖരമാലിന്യ നിര്‍മാര്‍ജനം, മാലിന്യസംസ്‌കരണം എന്നിവയുടെ കാര്യത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും നമ്മുടെ സ്ഥിതി പരിതാപകരമായിക്കൊണ്ടിരിക്കുന്നുവെന്നും സർല്ലെയിൽ പറയുന്നു.

ചിലപ്പോൾ ഇതാകാം കാരണം...

ചിലപ്പോൾ ഇതാകാം കാരണം...

അതേസമയം എല്ലായിടത്തും മാലിന്യനിര്‍മാര്‍ജന പ്ലാന്റുകളില്ലാത്തത് ഇപ്പോഴത്തെ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെടി ജലില്‍ പറഞ്ഞു.

രണ്ട് മുഖമുള്ള നഗരങ്ങളില്ല

രണ്ട് മുഖമുള്ള നഗരങ്ങളില്ല

നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്തത് നമ്മുടെ പ്രശ്‌നം തന്നെയാണ്. പിന്നെ, പട്ടികയില്‍ മുന്നിലെത്തിയ പല വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളെപോലെ രണ്ട് മുഖമുള്ള നഗരങ്ങൾ കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു.

English summary
Ministry of Urban Development's survey report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X