Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരക്കുള്ള റോഡിൽ വണ്ടിയോടിച്ച് കൊച്ചുപെൺകുട്ടി! പിന്നിൽ അച്ഛനും അമ്മയും! വീഡിയോ വൈറൽ

കൊച്ചി: ഏത് നിരത്തില്‍ ഇറങ്ങിയാലും കാണാം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ബൈക്കില്‍ ഹെല്‍മറ്റ് പോലും ഇല്ലാതെ ചീറിപ്പായുന്ന കാഴ്ച. പലപ്പോഴും ഇത്തരക്കാര്‍ അപകടത്തില്‍ പെടുകയോ മറ്റുള്ളവരെ അപകടത്തിലാക്കുകയോ ചെയ്യുകയാണ് പതിവ്.

പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ കൊണ്ട് വാഹനം ഓടിപ്പിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഇതൊക്കെ ആളുകള്‍ കാറ്റില്‍പ്പറത്തുന്നു. കൊച്ചിയിൽ നിന്ന് പുറത്ത് വന്നിരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചെറിയ പെണ്‍കുട്ടിയെ കൊണ്ട് തിരക്കുള്ള റോഡില്‍ അച്ഛന്‍ സ്കൂട്ടർ ഓടിപ്പിക്കുന്നതാണ് വീഡിയോ.

ഞെട്ടിക്കുന്ന വീഡിയോ

ഞെട്ടിക്കുന്ന വീഡിയോ

എന്റെ കോട്ടയം എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. തിരക്കുള്ള റോഡില്‍ ഒരു കുടുംബം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതാണ് സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ വിഡിയോ. അച്ഛനും അമ്മയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇടപ്പള്ളി ലുലു മാളിന് മുന്നിലുള്ളതാണ് ദൃശ്യം.

ഡ്രൈവർ പെൺകുട്ടി

ഡ്രൈവർ പെൺകുട്ടി

ഈ ദൃശ്യങ്ങളിലെ അമ്പരപ്പിക്കുന്ന കാര്യമെന്നത് വാഹനം ഓടിക്കുന്ന ആള്‍ ആരാണ് എന്നതാണ്. മുന്നിലിരിക്കുന്ന ചെറിയ പെണ്‍കുട്ടിയാണ് സ്കൂട്ടർ ഓടിക്കുന്നത്. തൊട്ട് പിറകില്‍ അച്ഛനും അതിന് പിന്നില്‍ രണ്ടാമത്തെ കുട്ടിയും ഏറ്റവും പിന്നിലായി അമ്മയും ഇരിക്കുന്നു. സാമാന്യം വേഗത്തിലാണ് പെണ്‍കുട്ടി വാഹനം ഓടിക്കുന്നത്.

ജീവൻ പണയം വെച്ച് സാഹസം

ജീവൻ പണയം വെച്ച് സാഹസം

ഒരു കൂസലും ഇല്ലാതെയാണ് നാല് പേരുടെ ജീവന്‍ പണയം വെച്ച് കൊണ്ടുള്ള ഈ സാഹസം. അച്ഛനും അമ്മയ്ക്കും മകള്‍ തിരക്കുള്ള റോഡില്‍ ബൈക്ക് ഓടിക്കുന്നതില്‍ ഒരു ആശങ്കയും ഇല്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സമീപത്ത് കൂടി കടന്ന് പോയ കാറിലെ യാത്രക്കാരാണ് ഈ സാഹസത്തിന്റെ ദൃശ്യങ്ങളില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്ത് വിട്ടിരിക്കുന്നത്.

എന്ത് പോക്രിത്തരമാണ്

എന്ത് പോക്രിത്തരമാണ്

നിങ്ങളെന്ത് പോക്രിത്തരമാണ് ഈ കാണിക്കുന്നത് എന്ന് കാറിലെ യാത്രക്കാര്‍ രക്ഷിതാവിനോട് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍ അത് ശ്രദ്ധിക്കാതെ ആ കുടുംബം വാഹനം ഓടിച്ച് പോവുകയാണ്. ഈ ദൃശ്യങ്ങള്‍ എന്ന് ചിത്രീകരിച്ചതാണ് എന്നത് വ്യക്തമല്ല. എന്നാല്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

നഗ്നമായ നിയമ ലംഘനം

നഗ്നമായ നിയമ ലംഘനം

ട്രാഫിക് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. പ്രായപൂര്‍ത്തിയാകാത്ത, ലൈസന്‍സ് ഇല്ലാത്ത കൊച്ച് പെണ്‍കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിക്കുമ്പോള്‍ ആ കുടുംബത്തിലെ നാല് പേരുടെ ജീവന്‍ മാത്രമല്ല, മറിച്ച് റോഡിലെ മറ്റ് യാത്രക്കാരുടെ ജീവന്‍ കൂടിയാണ് പന്താടപ്പെടുന്നത് എന്നോര്‍ക്കണമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

ശക്തമായ നടപടി എടുക്കണം

ശക്തമായ നടപടി എടുക്കണം

സ്വന്തം കുട്ടി വാഹനം ഓടിക്കുന്നത് രക്ഷിതാക്കള്‍ക്ക് അഭിമാനമായിരിക്കും. എ്ന്നാല്‍ പൊതുനിരത്തില്‍ മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാവുന്ന ഇത്തരം സാഹസങ്ങള്‍ക്ക് തടയിടണം എന്ന ആവശ്യമാണ് ഉയരുന്നത്. വാഹനം ഓടിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തണം എന്നും ശക്തമായ നടപടി ഇവര്‍ക്കെതിരെ കൈക്കൊള്ളണം എന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

സാഹസം കൊച്ചിയിലും

സാഹസം കൊച്ചിയിലും

കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം നടന്നിരുന്നു. തിരക്കേറിയ ഇടപ്പള്ളി- ആലുവ ബൈപ്പാസിലൂടെ വാഹനം ഓടിച്ചത് ഒരു ആണ്‍കുട്ടിയായിരുന്നു. അച്ഛനേയും അമ്മയേയും സഹോദരിയേയും പിന്നിലിരുത്തി ആയിരുന്നു അന്നത്തെ സാഹസം. സംഭവത്തില്‍ പോലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു. വാഹന ഉടമയുടെ ലൈസന്‍സ് ആര്‍ടിഒ റദ്ദാക്കുകയും ചെയ്തു.

വൈറലാകുന്ന വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+