മുസ്ലിങ്ങള്‍ക്കുള്ളത് വിഭജിക്കുകയല്ല വേണ്ടത്; ഹൈക്കോടതി വിധിയില്‍ തെറ്റ് പറയാനാകില്ലെന്ന് കെമാല്‍ പാഷ
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ന്യൂനപക്ഷ വിദ്യാഭ്യാസസ മേഖലയിലെ ക്ഷേമ പദ്ധതികളില്‍ ഏര്‍പ്പെടുത്തിയ 80:20 അനുപാതമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയത്. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ വിഭജിക്കുകയാണ് വേണ്ടത് എന്ന് നിര്‍ദേശിച്ച ഹൈക്കോടതി സര്‍ക്കാരിനോട് പുതിയ ഉത്തരവിറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ട്വന്റിഫോര്‍ ന്യൂസിനേട് പറഞ്ഞു.
ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

ക്ഷേമ പദ്ധതി പൂര്‍ണമായും മുസ്ലിങ്ങള്‍ക്കുള്ളതായിരുന്നു. ഇത് വിഭജിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മറ്റു ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ഭയന്നാണ് 80:20 അനുപാതം കൊണ്ടുവന്നത്. ഈ ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിങ്ങള്‍ക്ക് അനുവദിച്ചത് വിഭജിക്കുകയല്ല വേണ്ടത്. മറ്റ് ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേകം പദ്ധതി തയ്യാറാക്കണം. ഹൈക്കോടതി മുന്നിലെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്. അതുകൊണ്ടുതന്നെ വിധി തെറ്റാണെന്ന് പറയാന്‍ സാധിക്കില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.
മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ ആനുകൂല്യം പ്രഖ്യാപിച്ചത്. കോച്ചിങ് സെന്റര്‍, സ്‌കോളര്‍ഷിപ്പ് വിഷയങ്ങളിലായിരുന്നു ഈ അനുപാതം. എന്നാല്‍ ഇതില്‍ 20 ശതമാനം പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് നീക്കിവച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. പാലക്കാട് സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. ചില മുസ്ലിം സംഘടനകള്‍ അപ്പീല്‍ പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications