Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് തടഞ്ഞ് ഡ്രൈവറോട് ഗുണ്ടായിസം; ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റിൽ

മലപ്പുറം: ഓടിപ്പോകുന്ന ബസിനെ തടഞ്ഞ് ഡ്രൈവറോട് ഗുണ്ടായിസം കാണിച്ച കേസില്‍ ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ആതിക യെ മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നടുറോഡില്‍ ചെരുപ്പൂരി അടിച്ചുഗുണ്ടായിസം കാട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് മൂന്നിനായിരുന്നു അറസ്റ്റ് രേഖപെടുത്തിയത്, മേലാറ്റൂര്‍ എസ്.ഐ അജിത്തും സംഘവുമാണ് തേലക്കാട് സ്വദേശികൂടിയായ അതികയെ അറസ്റ് ചെയ്തത്. ബസ് ഡ്രൈവര്‍ ഉസ്മാന്റെ പരാതിയില്‍ ആണ് നടപടി.

കഴിഞ്ഞ മാസം തന്റെ വാഹനത്തിനു പിറകില്‍ ഹോണ്‍ അടിച്ചു എന്ന കുറ്റം ആരോപിച്ചാണ് ആതിക ബസ് ഡ്രൈവറായ ഉസ്മാനെ ചെരുപ്പൂരി അസഭ്യം വിളിച്ചു അതി ക്രൂരമായ രീതിയില്‍ പെരുമാറിയതെന്നാണ് പരാതി. സംഭവം സമീപത്തെ വാഹനത്തിലെ യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

 athika2


സംഭവത്തില്‍ പ്രതിഷേധിച്ചു ഡ്രൈവര്‍മാരുടെ ഫേസ്ബുക് കൂട്ടായ്മയില്‍ അതികയ്‌ക്കെതിരെ ''പൊങ്കാല'' നടന്നിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത കോണില്‍ നിന്നും , ഒട്ടനവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അതികയുടെ ഈ ആഭാസത്തരം വാര്‍ത്തയായി വന്നപ്പോള്‍ ന്യായീകരണ പോസ്റ്റുമായി ഇറങ്ങിയ ഇവര്‍ക്ക് അവിടെയും 'പൊങ്കാല' നേരിടേണ്ടി വരികയും, പോസ്റ്റ് നീക്കം ചെയ്യേണ്ടിയും വന്നു.

 athika

മുന്‍പും ഇവര്‍ കൂടെ പ്രവര്‍ത്തിക്കുന്നവരെ വരെ അസഭ്യം വിളിച്ചതായും, അതില്‍ നിലമ്പൂര്‍ സ്വദേശി ഇവരുടെ അസഭ്യം വിളിക്കുന്ന ഓഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഉണ്ടായതായി ആപേക്ഷങ്ങളുണ്ട്.ന്യൂനപക്ഷ സംസ്ഥാന ഭാരവാഹികള്‍ക്ക് രേഖാ മൂലവും വാക്കാലും ഇവര്‍ക്കെതിരെ പരാതി കൊടുത്തെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

മലപ്പുറം ജില്ലയില്‍ വ്യത്യസ്ത കോണുകളില്‍ നിന്നും ഇവര്‍ക്കെതിരെ വിവിധ പരാതി ഉയര്‍ന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. 'ഞാന്‍ ബിജെപി നേതാവാണെന്നും, നിന്നെയോക്കെ ശരിയാക്കി തരാം'' എന്നും അസഭ്യത്തോടെ നടത്തിയ നടുറോഡിലെ ആഭാസത്തരം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് ബി.ജെ.പിക്ക് ക്ഷീണമായിട്ടുണ്ട്.

കടുത്ത മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ ജീവിക്കുന്ന ഇവര്‍ ബിജെപി എന്ന പാര്‍ട്ടിയില്‍ കടന്നു കൂടിയത് തന്നെ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ അതികയെ മലപ്പുറം മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ അറസ്റ്റു ചെയിത അന്ന് തന്നെ അവര്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.ആതിക ബസ് ഡ്രൈവറോട് കയര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണു സംഭവം പോലീസ് അന്വേഷിക്കുന്നത്. തുടര്‍ന്നാണു ബസ് ഡ്രൈവര്‍ പരാതി നല്‍കാന്‍ തെയ്യാറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+