Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനിച്ചത് സാമ്പത്തിക അടിത്തറയുള്ള കുടുംബത്തില്‍; സ്വത്തിന്റെ വിപണിവില നാലഞ്ച് കോടി വരുമെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണി വിലയുടെ നാലിരട്ടി കിട്ടുമെന്നും അങ്ങനെ നോക്കുമ്പോള്‍ തന്റെ വീടിനും വസ്തുവിനും നാലഞ്ചുകോടി വില വരുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ജനിച്ചത് സാമ്പത്തിക അടിത്തറയുള്ള കുടുംബത്തിലാണ്. 52 സെന്റും അതില്‍ ഒരു വീടുമാണുള്ളത്. 18 ലക്ഷം രൂപ വായാപയെടുത്താണ് വീട് വച്ചത്. സഹോദരങ്ങളുടെ സഹായത്തോടെയാണ് വീടിന്റെ വായ്പ തിരിച്ചടച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട് സി പി എം ഏരിയ കമ്മിറ്റി നടത്തിയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാലശേഷം സ്വത്തുക്കള്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് നല്‍കുമെന്നത് ഹൃദയത്തില്‍ നിന്നുള്ള തീരുമാനമായിരുന്നു. കരുണയെ കുറിച്ച് ഒന്നും പറയരുത്. നിലവില്‍ 20 ഏക്കര്‍ സ്ഥലവും പുരയിടവും കരുണയ്ക്കുണ്ട്. 4800 രോഗികളും 520 കിടപ്പ് രോഗികളും കരുണയുടെ ഭാഗമാണ്. മക്കളെ പോലും ചിലര്‍ വെറുതെ വിടുന്നില്ല.

മെറിറ്റിലാണ് അവര്‍ പ്രവേശനം നേടിയത്. സ്വാധീനം ഉപയോഗിച്ച് കുടുംബത്തിലെ ആര്‍ക്കും ജോലി വാങ്ങിക്കൊടുത്തിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പല സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. സാമൂഹിക അഘാത പഠനം നടത്തിയതിന് ശേഷം മാത്രമേ കെ റെയിലിനായി ഭൂമി ഏറ്റെടുക്കുകയുള്ളൂ- മന്ത്രി വ്യക്തമാക്കി.

kerala

അതേസമയം, മന്ത്രി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണം അറിയിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് മന്ത്രി ആസ്തിയായി കാണിച്ചത്. എന്നാല്‍ തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതയിരുന്നു വിവാദമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ആണ് ലോകായുക്തയ്ക്കും വിജിലന്‍സിനും പരാതി നല്‍കിയത്. കെ റെയിലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം തനിക്ക് അഞ്ച് കോടിയുടെ സ്വത്തുക്കളുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.

മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ സ്വത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. അലൈന്‍മെന്റ് മാറ്റിയത് സംബന്ധിച്ച് തിരുവഞ്ചൂര്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ എട്ട് മാസം മുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സ്വത്ത് വിവര കണക്കില്‍ 32 ലക്ഷം രൂപയുടെ സ്വത്ത് മാത്രമെ തനിക്കുള്ളെന്നാണ് പറഞ്ഞിരിക്കുന്നത്. സ്വത്ത് വിവര കണക്കില്‍ തെറ്റ് പറ്റിയതാണെന്നോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം 5 കോടിയുടെ സ്വത്ത് ഉണ്ടാക്കിയെന്നോ വേണം മനസിലാക്കാന്‍. ഇതേക്കുറിച്ച് മന്ത്രി തന്നെയാണ് മറുപടി പറയേണ്ടത്. 5 കോടിയുടെ സ്വത്ത് എവിടെ നിന്നാണ് കിട്ടിയതെന്ന് മന്ത്രി തന്നെ പറയണം. മന്ത്രി എന്ന നിലയില്‍ സ്രോതസ് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തമുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.

നേരത്തെ കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വീടിരിക്കുന്ന മുളക്കുഴ പഞ്ചായത്തില്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റംവരുത്തിയെന്ന ആരോപണമാണ് തിരുവഞ്ചൂര്‍ ഉന്നയിച്ചത് . വില കുറഞ്ഞ രാഷ്ട്രീയ ആരോപണമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനു സാധിക്കുമെങ്കില്‍ തന്റെ വീട്ടിലൂടെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് കൊണ്ടുവരട്ടെയെന്നും സജി ചെറിയാന്‍ തിരിച്ചടിച്ചിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+