'പത്മനാഭന്റെ' സമ്പത്തില്‍ കൈയിട്ട് വാരി; വ്യാപക ക്രമക്കേട്,എല്ലാവരും പെടും...അന്വേഷണത്തിന് ശുപാര്‍ശ!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തില്‍ വ്യാരക ക്രമക്കേട് നടന്നതായി സുപ്രീംകോടതിയില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ക്‌ഷേത്രത്തിലെ കോടികളുടെ സമ്പത്തിലും സ്വര്‍ണത്തിലും വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിനോദ് റായ് അധ്യക്ഷനായ സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയും അമിക്കസ് ക്യൂറിയും കണ്ടെത്തിയിരിക്കുന്നത് ഒരേ കാര്യമാണെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും സ്വര്‍ണവും വെള്ളിയുമെല്ലാം ഈ കാലങ്ങള്‍ക്ക് ഇടയില്‍ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 അന്വേഷണം

അന്വേഷണം

സ്വത്ത് കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥത അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണസമിതിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ എസ്‌ഐടി അന്വേഷണം വേണമെന്നാണ് നിര്‍ദേശം.

 ആദായ നികുതി അടച്ചില്ല

ആദായ നികുതി അടച്ചില്ല

കഴിഞ്ഞ വര്‍ഷത്തെ ക്ഷേത്ര ചെലവുകളെ കുറിച്ചും സമ്പത്തിനെ കുറിച്ചുമുള്ള അക്കൗണ്ട് ബുക്കുകള്‍ കൃത്യമായി തയ്യാറാക്കുന്നില്ല. 2001-2002, 2008-2009 കാലത്തെ ആദായ നികുതി ക്ഷേത്രം അടച്ചിട്ടില്ല.

 സ്വര്‍ണ്ണത്തിനും വെള്ളിക്കും

സ്വര്‍ണ്ണത്തിനും വെള്ളിക്കും

ക്‌ഷേത്രത്തിന് സമര്‍പ്പിക്കപ്പെട്ട സ്വര്‍ണത്തിനും വെള്ളിക്കും കൃത്യമായ കണക്കില്ല. ഇന്റേണല്‍ ഓഡിറ്ററും ഇത് സമ്മതിക്കുന്നു.

 ക്ഷേത്ര ഭാരവാഹികള്‍

ക്ഷേത്ര ഭാരവാഹികള്‍

അക്കൗണ്ട് ബുക്കുകളില്‍ കാണിച്ചിട്ടുള്ള ചെലവുകള്‍ സംബന്ധിച്ച് കൃത്യമായ രസീതുകളോ രേഖകളോ കാണിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് കഴിയുന്നില്ല.

 പൂര്‍ണ്ണ സ്വത്ത് വിവരം

പൂര്‍ണ്ണ സ്വത്ത് വിവരം

ക്‌ഷേത്ര ഭാരവാഹകളുടെ അധീനതയിലുള്ള പൂര്‍ണമായ സ്വത്ത് വിവരങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ശ്രീകാര്യം ഓഫീസിലുള്ള സ്വര്‍ണ ലോക്കറ്റുകള്‍ രേഖകളില്‍ ചേര്‍ത്തിട്ടില്ലെന്ന് ക്ഷേത്ര ഓഡിറ്റര്‍ പറയുന്നു.

English summary
Mismanagement of wealth in Sri Padmanasbhaswamy temple, amicus seeks sit probe
Please Wait while comments are loading...