കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി പ്രഹരം: കേരളത്തില്‍ നിന്നുള്ള ബോട്ടുകള്‍ ഇറാന്‍, ഒമാന്‍ തീരത്ത്? തിരച്ചില്‍ ഇവിടേക്കും...

ഞായറാഴ്ച 68 പേരെ രക്ഷിച്ചിരുന്നു

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ നിന്നുള്ള ബോട്ടുകള്‍ ഇറാൻ, ഒമാൻ തീരത്തോ? | Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കലിയടങ്ങിയെങ്കിലും കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നിരവധി പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇനിയും കുറച്ചു പേര്‍ കൂടി കടലില്‍ തന്നെയുണ്ടെന്നാണ് വിവരം. ഇതേ തുടര്‍ന്നു തിങ്കളാഴ്ചയും തിരച്ചില്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ കേരളത്തിന്റെ തീരദേശ മേഖലയില്‍ ശക്തമായ കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ മല്‍സ്യ തൊഴിലാളികളോടും നിര്‍ദേശിച്ചു കഴിഞ്ഞു. കടലില്‍ പോവരുതെന്നാണ് മല്‍സ്യ തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും വലിയ തിരമാലകള്‍ ഉണ്ടായേക്കുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

ബോട്ടുകള്‍ ദിശമാറിപ്പോയി?

ബോട്ടുകള്‍ ദിശമാറിപ്പോയി?

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിലായിരുന്ന ബോട്ടുകള്‍ ദിശമാറി മറ്റിടങ്ങളിലേക്കു നീങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള മല്‍സ്യ തൊഴിലാളികളുടെ ബോട്ടുകള്‍ ഇറാന്‍, ഒമാന്‍ തീരത്തേക്ക് നീങ്ങിയിട്ടുണ്ടാവുമെന്നും ഇവര്‍ പറയുന്നു.
കാറ്റിന്റെ ദിശ കൂടി വിലയിരുത്തിയാണ് ഇവരുടെ നിഗമനം. ഇതേ തുടര്‍ന്ന് ഈ മേഖലകളിലേക്കും നാവിക, വ്യോമ, തീര സേനകളുടെ തിരച്ചില്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം.

കടലൊഴുക്കിന്റെ ഗതി മാറി

കടലൊഴുക്കിന്റെ ഗതി മാറി

ചുഴലിക്കാറ്റിന്റെ ദിശയനുസരിച്ച് കടലൊഴുക്കിന്റെ ഗതിയിലും മാറ്റം വന്നിട്ടുണ്ട്. നവംബര്‍ 30ന് ചുഴലിക്കാറ്റ് ഉണ്ടായതു മുതല്‍ കടലിലെ കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറ് കേന്ദ്രീകരിച്ചു നീങ്ങുകയാണ്.
കന്യാകുമാരിയടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും കടലില്‍ പോയ മല്‍സ്യ തൊഴിലാളികള്‍ കേരളത്തിന്റെ തീരത്തെത്തിയതും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നും ആഴക്കടലിലേക്ക് പോയവര്‍ മഹാരാഷ്ട്ര തീരത്തേക്കു എത്തപ്പെട്ടതും കാറ്റിന്റെ ഗതിയിലുണ്ടായ ഈ മാറ്റം കൊണ്ടാണ്.

100 മൈല്‍ അകലെ വരെ തിരച്ചില്‍

100 മൈല്‍ അകലെ വരെ തിരച്ചില്‍

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിലുണ്ടായ ഈ ഗതിമാറ്റത്തെ തുടര്‍ന്ന് ഞായറാഴ്ച 100 മൈല്‍ അകലെ വരെ മല്‍സ്യ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ലക്ഷദ്വീപിന് അപ്പുറത്തു വരെ തിരച്ചില്‍ നീളുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളോളം മല്‍സ്യബന്ധനത്തിനായി കടലില്‍ പോയിട്ടുള്ളവരുമായി സംസാരിച്ച ശേഷമാണ് ഇത്തരത്തില്‍ ബോട്ടുകള്‍ ദിശമാറി പോയിട്ടുണ്ടാവാമെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തേക്കു കൂടി തിരച്ചില്‍ വ്യാപിക്കുന്നത്.

68 പേരെ രക്ഷപ്പെടുത്തി

68 പേരെ രക്ഷപ്പെടുത്തി

ഞായറാഴ്ച കടലില്‍ കുടുങ്ങിയ 68 മല്‍സ്യ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൡ നിന്നാണ് ഇത്രയുമധികം പേരെ രക്ഷപ്പെടുത്തിയത്. ചുരുങ്ങിയത് 85 മല്‍സ്യ തൊഴിലാളികള്‍ കൂടി ഇനി തിരിച്ചെത്താനുണ്ടെന്നാണ് വിവരം.
ആലപ്പുഴയില്‍ നിന്നും 24 പേരെയും കൊല്ലത്ത് നിന്നു 13 പേരെയും തിരുവനന്തപുരത്തു നിന്നും നാലു പേരെയും രക്ഷപ്പെടുത്തിയിരുന്നു. 27 മല്‍സ്യ തൊഴിലാകളെ തീരദേശ സേന രക്ഷപ്പെടുത്തി കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 22 പേര്‍ മരിച്ചെന്നാണ് കണക്ക്.

English summary
Missing boats from Kerala may moved to Iran, Oman seashore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X