കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരപ്പന്റെ തിരുവാഭരണം മണിക്കിണറില്‍

  • By Soorya Chandran
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂരൃപ്പന്റെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തിരുവാഭരണം ക്ഷേത്രക്കിണറില്‍ നിന്ന് കണ്ടെടുത്തു. ഗുരുവായൂരില്‍ ഏറെ പ്രധാന്യമുള്ള മണിക്കിണര്‍ വൃത്തിയാക്കിയപ്പോഴാണ് തിരുവാഭരണം കണ്ടെത്തിയത്.

24 നീല കല്ലുകള്‍ പതിപ്പിച്ച നാഗപടമാലയാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം. ഇതിന് 60 ഗ്രാം തൂക്കമുണ്ട്. 1985 ല്‍ നഷ്ടപ്പെട്ട തിരുവാഭരണങ്ങളില്‍ ഒന്നാണിത്.

Guruvayur Temple

വലിയ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു 1985 ല്‍ ഗുരുവായൂരപ്പന്റെ തിരുവാഭരണം കാണാതായത്. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ പോലും വിവാദത്തിലേക്ക് വലിച്ചിഴച്ച സംഭവമായിരുന്നു ഇത്. മുന്‍ മേല്‍ശാന്തിയേയും കുടുംബത്തേയും നുണപരിശോധനക്ക് വിധേയരാക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

എങ്ങനെയാണ് തിരുവാഭരണം മണിക്കിണറില്‍ എത്തിയതെന്ന് വ്യക്തമല്ല. മണിക്കിണര്‍ വൃത്തിയാക്കുക പതിവ് കാര്യമല്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ കിണര്‍ വറ്റിച്ച് ശുചീകരിച്ചിരുന്നു. അപ്പോള്‍ നിരവധി സാളഗ്രാമങ്ങളും വെള്ളിയിലും ചെമ്പിലും നിര്‍മിച്ച കുടങ്ങളും ലഭിച്ചിരുന്നു. 23 വര്‍ഷത്തിന് ശേഷമാണ് അന്ന് കിണര്‍ വറ്റിച്ചത്.

ആദ്യമായാണ് മണിക്കിണറിലെ ചെളി മുഴുവന്‍ നീക്കി ശുചീകരിക്കാന്‍ ശ്രമിക്കുന്നത്. പ്രത്യേകം ജോലിക്കാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

English summary
Missing Thiruvabharanam of Guruvayurappan found in Temple well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X