Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ്, മഠത്തിൽ അസമയത്ത് പോലീസ്!!

ദില്ലി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മളയ്ക്കലിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണ സംഘം നിർബന്ധിക്കുന്നതായി മിഷനറീസ് ഓഫ് ജീസസ്. കന്യാസ്ത്രീ മഠങ്ങളിൽ അസമയത്ത് പൊലീസ് തങ്ങുന്നുവെന്നും കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങിക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപിക്കുന്നു.

മൊഴി നല്‍കിയില്ലെങ്കില്‍ കൂട്ടു പ്രതിയാക്കുമെന്ന് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് മിഷനറീസ് ഓഫ് ജീസസിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്. അതേസമയം ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രദർ‍ശിപ്പിച്ച കേസിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് എം ജെ കോൺഗ്രകേഷൻ പിആർഒ സിസ്റ്റർ അമലക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിട്ടുണ്ട്. ബിഷപ്പിനെ ന്യായീകരിച്ച് കൊണ്ട് മിഷറീസ് ഓഫ് ജിസസ് ഇറക്കിയ വാർത്താകുറിപ്പിലാണ് ഇരയായ കന്യാസ്ത്രീയുടെ ചിത്രം നൽകിയത്.

Bishop

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയക്ക്‌ലിനെ പിസിജോര്‍ജ് എംഎല്‍എ ജയിലിൽ പോയി സന്ദര്‍ശിച്ചു. തുടക്കം മുയല്‍ അദേഹത്തെ പിന്തുണയ്ക്കുന്നത് എന്റെ അപ്പനായതുകൊണ്ടാണ്. നിങ്ങള്‍ പത്രക്കാര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ല. നിങ്ങള്‍ക്ക് അദേഹത്തെ ജയിലിലാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഇടിത്തീപോലെ തീവീഴുമെന്ന് മാധ്യപ്രവർത്തകരോട് പിസി ജോർജ് പറഞ്ഞു. ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ അപമാനിച്ച പത്രസമ്മേളനം നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ജോര്‍ജിനെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ തന്നെയാണ് പരാതി നല്‍കിയത്. കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിനെതിരെയാണ് പരാതി.

Recommended Video

cmsvideo
    ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ കൊലപ്പെടുത്താൻ ശ്രമം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+