ട്രാക്കിന് സമീപത്തെ കാറിൽ രക്തം!! മൃതദേഹം റെയിൽവേ ട്രാക്കിൽ!! വ്യവസായിയുടെ മകന്റെ മരണത്തിൽ ദുരൂഹത?

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: പ്രമുഖ വ്യവസായിയുടെ മകൻറെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. കോട്ടയം തിരുനക്കരയിലെ പ്രമുഖ ഓഡിറ്റോറിയമായ ഇന്ദ്രപ്രസ്ഥത്തിന്റെ ഉടമ വിജയ കുമാറിന്റെ മകൻ ഗൗതമിന്റെ മൃതദേഹമാണ് കാരിത്താസ് റെയിൽവെ ഗേറ്റിന് സമീപത്തെ ട്രാക്കിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെയാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. റെയിൽവെ ഗേറ്റിന് സമീപത്തു നിന്ന ഇയാളുടെ കാറും പോലീസ് കണ്ടെത്തി. കാറിനുള്ളിലും രക്തം തളംകെട്ടി കിടന്നത് ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.

deadbody

മകനെ കാണാനില്ലെന്ന് കാട്ടി വിജയ കുമാർ ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനു പിന്നാലെയാണ് രാവിലെ റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.

രാത്രി വീട്ടുകാരുമായി വഴക്കിട്ട് ഗൗതം പുറത്തേക്ക് പോയിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി ഏറെയായിട്ടും തിരിച്ചു വരാതിരുന്നതിനെ തുടർന്നായിരുന്നു വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. അവിവാഹിതനാണ് മരിച്ച ഗൗതം.

അതേസമയം കാറിനുളളിൽ വച്ച് തന്നെ ഗൗതം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായാണ് വിവരം. മൃതദേഹത്തിൽ ഹെസിറ്റേഷൻ വൂണ്ട് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഇയാൾ ട്രെയിനിനു മുന്നിൽ ചാടിയതെന്നായിരുന്നു പോലീസ് അനുമാനിക്കുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എൻ രാമചന്ദ്രൻ തെളിവെടുപ്പ് നടത്തി. വെളിപ്പിന് ഇതുവഴി പോയ ട്രെയിനുകളുടെ വിവരം പോലീസ് ശേഖരിച്ച് വരികയാണ്. ലോക്കോ പൈലറ്റുമാരുടെ മൊഴി എടുക്കാനാണിത്.

English summary
mistery in auditorium owner's son's death.
Please Wait while comments are loading...