ലോട്ടറി...കേരളത്തിന് മിസോറാമിന്റെ മറുപടി!! എല്ലാം നിയമപരം

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: മിസോറാം ലോട്ടറി നിരോധിക്കണമെന്ന കേരളം കേന്ദ്രത്തിന് കത്തയച്ചതിനു പിറകെ മറുപടിയുമായി മിസോറാം സര്‍ക്കാര്‍. നിയമപരമായാണ് ലോട്ടറി വില്‍പ്പന നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി മിസോറാം സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. മലയാള ദിനപ്പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് മിസോറോ ഇക്കാര്യം കേരളത്തെ ബോധ്യപ്പെടുത്തിയത്.

'ഓര്‍ഡിനറി' നായികയും ദിലീപും തമ്മില്‍...മൊഴിയെടുത്തു!! ആക്രമിപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത്!!

 എല്ലാം നിയമപരം

എല്ലാം നിയമപരം

നിയപരമായാണ് തങ്ങള്‍ ലോട്ടറി വില്‍പ്പന കേരളത്തില്‍ നടത്തുന്നതെന്നാണ് മിസോറാം സര്‍ക്കാര്‍ പത്രപ്പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്.

അന്യായം

അന്യായം

കേരളത്തില്‍ മിസോറാം ലോട്ടറി വില്‍പ്പന തടയണമെന്ന സര്‍ക്കാരിന്റെ ആവശ്യം അന്യായമാണെന്നും സര്‍ക്കാര്‍ പരസ്യത്തില്‍ പറയുന്നു.

പരസ്യം നല്‍കാന്‍ കാരണം

പരസ്യം നല്‍കാന്‍ കാരണം

സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം കേരളത്തില്‍ മിസോറാം ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

കേരളത്തില്‍ മാത്രമല്ല

കേരളത്തില്‍ മാത്രമല്ല

കേരളത്തില്‍ മാത്രമല്ല മിസോറാം ടിക്കറ്റ് വില്‍പ്പനയുള്ളതെന്ന് പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാള്‍, പഞ്ചാബ്, ഗോവ എന്നീവിടങ്ങളിലു മിസോറാം ലോട്ടറി വില്‍ക്കുന്നുണ്ട്. അവിടെയൊന്നും സര്‍ക്കാരുകള്‍ ഇതുവരെ തടസ്സമുന്നയിച്ചിട്ടില്ലെന്നും പരസ്യത്തില്‍ വിശദമാക്കി.

സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു

സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു

മിസോറാം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയത്. മിസോറാം സര്‍ക്കാരും ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്നും കേരളത്തില്‍ ലോട്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് നടത്തിയ റെയ്ഡ്

പാലക്കാട് നടത്തിയ റെയ്ഡ്

പാലക്കാടുള്ള മിസോറാം ലോട്ടറിയുടെ ഗോഡൗണില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അഞ്ചു കോടിയിലേറെ ടിക്കറ്റുകളാണ് ഇവിടെ നിന്നു പിടിച്ചെടുത്തത്.

Pravasi Became Millionaire In UAE
നാലു പേരെ അറസ്റ്റ് ചെയ്തു

നാലു പേരെ അറസ്റ്റ് ചെയ്തു

അനധികൃതമായി ടിക്കറ്റ് വില്‍പ്പന നടത്തിയ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേരളത്തിലെ ലോട്ടറി വില്‍പ്പ തല്‍ക്കാലത്തേക്ക് മിസോറാം നിര്‍ത്തി വയ്ക്കുകയായിരുന്നു.

English summary
Mizoram govt says their lottery is legal
Please Wait while comments are loading...