വിമര്‍ശനങ്ങള്‍ക്ക് പുല്ല് വില; എംകെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിനായി വീണ്ടും കോടതിയില്‍
കൊച്ചി: വിമര്‍ശനങ്ങള്‍ക്ക് പുല്ല് വില കല്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വ എംകെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി വീണ്ടും കോടതിയില്‍. ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസ് മാറ്റിവെക്കാന്‍ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി അപേക്ഷ നല്‍കി.
അടുത്ത വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈ കേസിനുവേണ്ടിയാണ് അഡ്വ എംകെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആയിരിക്കെ സാന്റിഗോ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് ദാമോദരന്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
തുടര്‍ന്ന് ഉപദേശക സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വീണ്ടും കോടതിയില്‍ ഹാജരായിരിക്കുന്നത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് എംകെ ദാമോദരനെയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം സ്ഥാനമേല്‍ക്കാന്‍ തയ്യാറായില്ല.












Click it and Unblock the Notifications