'കള്ള പിള്ള'യെ നാഗാലാൻഡിന് വേണ്ട!! പോലീസ് ഉപദേശക സ്ഥാനം തെറിച്ചു!! ബാക്കി പണി പിന്നാലെ വരുന്നുണ്ട്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിൽ നാഗാലാൻഡ് പോലീസ് ഉന്നത പദവിയിലായിരുന്ന ശ്രീവത്സം സ്ഥാപനങ്ങളുടെ ഉടമ എംകെ രാജശേഖരൻ പിള്ളയ്ക്കെതിരെ നടപടി ആരംഭിച്ചു. നാഗാലാൻഡ് പോലീസ് ഉപദേശക സ്ഥാനത്തു നിന്ന് നാഗാലാൻ‌ഡ് ഡിജിപി പിള്ളയെ നീക്കി. സർവീസിൽ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ അഞ്ച് വർഷമായി പോലീസിന്റെ ഗതാഗത വിഭാഗം ഉപദേശകനായിരുന്നു പിള്ള.

പിള്ളയുടെ അനധികൃത സ്വത്ത് സമ്പാദനം ദേശീയ മാധ്യമങ്ങൾ വരെ ഏറ്റെടുത്തിരുന്നു. സംഭവം വിവാദമായതോടെയാണ് പിള്ളയെ നാഗാലാൻഡ് പോലീസ് ഉപദേശക സ്ഥാനത്തു നിന്ന് പുറത്താക്കിയിരിക്കുന്നത്. വാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ പിള്ളയെ പുറത്താക്കുകയായിരുന്നുവെന്നാണ് നാഗാലാൻഡ് സർക്കാർ പറയുന്നത്.

mkr pilla

പിള്ളയ്ക്കെതിരായ ആരോപണത്തെ കുറിച്ച് തങ്ങൾക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളുമില്ലെന്നും ഇതേ കുറിച്ച് വാർത്തകൾ വന്നതിനെ തുടർന്നാണ് പിള്ളയെ പുറത്താക്കിയതെന്നുമാണ് നാഗാലാൻഡ് ഡിജിപിയെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദായ നികുതി വകുപ്പിൻറെ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

നാഗാലാൻഡ് പോലീസ് ട്രക്ക് പിള്ളയുടെ വീട്ടിൽ കണ്ടെത്തിയതിനെ കുറിച്ച് അറിയില്ലെന്നും എങ്ങനെ ഇത്ര ദൂരം സഞ്ചരിച്ച് അവിടെ എത്തിയെന്ന് അറിയില്ലെന്നും ഡിജിപി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
mkr pilla out from nagaland police's consultant post
Please Wait while comments are loading...