ആശയപരമായി ഇടതു മുന്നണിയുടെ ഐക്യം തകര്‍ന്നു; നിലനില്‍ക്കുന്നത് ഭരണംനിലനിര്‍ത്താനുള്ള അവസരവാദം

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ആശയപരമായ ഐക്യ തകര്‍ന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ഇടതുമുന്നണി എന്ന പേരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെയും സിപിഐയുടേയും സെക്രട്ടറിമാര്‍ പരസ്യമായി പോരടിക്കുന്നത് ഇതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ മേല്‍ക്കോയ്മ ചോദ്യംചെയ്ത കാനത്തിന്റെ നിലപാട് ധീരമാണെന്നും ഹസന്‍ വ്യക്തമാക്കി.

MM Hassan

മൂന്നാര്‍, ജിഷ്ണു വിഷയങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയ്ക്കും. യാഥാര്‍ത്ഥ്യ ബോധ്യമുളള പാര്‍ട്ടിയാണ് സിപിഐന്നും ഹസന്‍ പറഞ്ഞു. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്ന ധാരണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യോജിക്കുന്നതല്ലെന്ന് കാനം പറഞ്ഞിരുന്നു. അനുഭവങ്ങള്‍കൊണ്ട് പാഠം പഠിക്കാന്‍ ശ്രമിക്കുന്നവരാണ് സിപിഐ. സിപിഐ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ആര്‍ക്കുമില്ല. ശരിയെന്ന് തോനുന്നത് തങ്ങള്‍ ചെയ്യുമെന്നും കാനം പറഞ്ഞിരുന്നു. കോടിയേര് ബാലകൃ്ഷ്ണന് മറുപടിയായായിരുന്നു കാനത്തിന്റെ പ്രസ്താവന.

English summary
KPCC President MM Hassan on issue in LDF
Please Wait while comments are loading...