Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഎം ആണ്': കെ കെ രമ പറയുന്നു

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ എം എം മണി അധിക്ഷേപിച്ചു നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി കെ കെ രമ എം എൽ എ. സി പി എമ്മാണ് തന്നെ വിധവ ആക്കിയതെന്നും ടി പി ചന്ദ്രശേഖരനെ കൊന്നതെന്നുമായിരുന്നു കെ കെ രമയുടെ പ്രതികരണം.

തനിക്കെതിരെ എം എം മണി നടത്തിയത് അത്യന്തം മനുഷ്യരഹിതമായ പരാമർശമാണ്. ഇത് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പറയണമായിരുന്നു. കൊന്നത് ശരിയാണെന്ന് സി പി എം തന്നെ ഇതിലൂടെ സ്ഥാപിക്കുകയാണെന്നും എം എം മണി നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാണെന്നും കെ കെ രമ പ്രതികരിച്ചു.

'ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എം എം മണി നിയമസഭയിൽ ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണത്തിന് എതിരെ കെ കെ രമയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തി.

1

കെ കെ രമയെ എം എം മണി അധിക്ഷേപിച്ചുവെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയത്. തോന്ന്യാസം പറയരുതെന്നും എന്തും വിളിച്ചു പറയാം എന്ന് എം എം മണി കരുതരുതെന്നും ഈ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നും ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

2

എന്നാൽ, ബഹളം വച്ചു മുദ്രാവാക്യം വിളിച്ചോ തന്നെ തോൽപ്പിക്കാൻ നോക്കണ്ട താനും കുറെ മുദ്രാവാക്യം വിളിച്ചതാണ് എന്നും ആയിരുന്നു എം എം മണിയുടെ പ്രതികരണം. സംഭവം ചർച്ചകൾക്ക് വഴി മാറിയതോടെ എം എം മണിയുടെ പരാമർശത്തിന് എതിരെ ഇപ്പോൾ കെ കെ രമ പ്രതികരിച്ച് രംഗത്ത് വന്നത്. ആര്‍എംപിഐയുടെ വളർച്ചയും തന്റെ പ്രസംഗവും എല്ലാം സി പി എമ്മിന് ഇപ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് കെ കെ രമ മീഡിയ വണിനോട് പ്രതികരിച്ചത്.

3

കെ കെ രമ പറഞ്ഞ വാക്കുകൾ :- 'ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സി പി എമ്മിന് മതിയായിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത് സഭയിൽ എത്തിയ അംഗമാണ് ഞാൻ. ആർ എം പി ഐയുടെ വളർച്ച , സർക്കാരിനെതിരെ സംസാരിക്കുന്നത്, വിമർശിക്കുന്നത് ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഒട്ടും മനുഷ്യത്വം ഇല്ലാത്ത പ്രയോഗം നിയമസഭയ്ക്കുള്ളിൽ വച്ച് തനിക്കെതിരെ നടത്തിയത്. എം എം മണി തന്നെ വിളിച്ചത് മഹതി എന്നാണ്.

4

സഭയിലെ മുതിർന്ന അംഗങ്ങൾ അത്തരമൊരു പരാമർശം വേണ്ടായിരുന്നു എന്ന് പറഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോള്‍ മാപ്പ് പറയേണ്ടതില്ല എന്ന് പറഞ്ഞിട്ടാണ് എം എം മണി പ്രസംഗം തുടർന്നത് എന്നാണ് ഞങ്ങള്‍ക്ക് ആ സഭയില്‍ നിന്നും തോന്നിയത്.

5

സി പി എമ്മാണ് തന്നെ വിധവയാക്കി മാറ്റിയത്. ടി പി യെ കൊന്നത് സി പി എം ആണ്. കൊന്നത് ശരിയാണെന്ന് സി പി എം സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നുവെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് കുലംകുത്തി കുലം കുത്തിയെന്ന് വീണ്ടും വീണ്ടും വിളിച്ചത്. മരിച്ചപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടെ മാനസിക നിലയ്ക്ക് അനുസരിച്ചിരിക്കും എന്ന് പറഞ്ഞതും അതിന്റെ ഭാഗമായിട്ടാണ്. അതിന്റെ തുടര്‍ച്ച തന്നെയാണിത്.

6

എം എം മണിയുടെ പരാമര്‍ശം പിന്‍വലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയണമായിരുന്നു. ഭരണപക്ഷത്തുള്ള ഒരാളെ പ്രതിപക്ഷത്തുള്ള ഒരാളാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അത് പിന്‍വലിക്കണമെന്ന് പറയണം. ഇത് അങ്ങേയറ്റം അപമാനിക്കുന്നതിന് തുല്യമാണിത്. സഭ രേഖയില്‍ നിന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. സ്പീക്കര്‍ പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
    ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+