കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷേ ഇന്നാണെങ്കിൽ ഞാൻ അവളെ വിളിച്ചോണ്ട് വന്ന് രജിസ്റ്റർ ചെയ്തേനെ. പ്രണയകാലത്തെക്കുറിച്ച് എംഎം

Google Oneindia Malayalam News

കൊച്ചി: തന്റെ ചെറുപ്പകാലത്തെ പ്രണയവും പ്രണയ നഷ്ടവും ഓർത്തെടുക്കുകയാണ് മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി. 19 വയസ്സിലെ പ്രണയത്തെക്കുറിച്ചാണ് അദ്ദേഹം മനസ്സുതുറക്കുന്നത്. ഫ്ളവേഴ്സ് ചാനലിൽ ശ്രീകണ്ഠൻ നായർ അവതാരകനായെത്തുന്ന 'ഫ്ളവേഴ്സ് ഒരു കോടി ' എന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ പ്രണയകാലം തുറന്നു പറഞ്ഞത്.

'എനിക്കന്ന് , ചെറുപ്പത്തിൽ അടുത്തുള്ള ഒരു പെൺകുട്ടിയോട് സ്നേഹം തോന്നിയിരുന്നു. അയാൾക്കും അത് അറിയാമായിരുന്നു. ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അയാളുടെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു. എന്താകുഴപ്പമെന്ന് അവരോട് ചോദിച്ചാലെ അറിയാൻ പറ്റു.

MM Mani

1

എനിക്ക് കല്യാണം ആലോചിച്ചപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു എനിക്ക് ഇങ്ങനെ ഒരു താത്പര്യം ഉണ്ടെന്ന്, അച്ഛൻ അവരോട് ആലോചിച്ചപ്പോൾ അവരുടെ ബന്ധുക്കൾക്ക് താത്പര്യമില്ലെന്ന് പറഞ്ഞു. അവൾക്ക് ഇഷ്ടമായിരുന്നു. ഒടുവിൽ ഞാൻ അച്ഛനോടും അമ്മയോടും നിങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണിനെ കണ്ടോളാൻ പറഞ്ഞു. അവർക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ നമ്മൾ എന്തിന് പോകണം. പക്ഷേ ഒരു കാര്യമുണ്ട്. ഇന്നായിരുന്നെങ്കിൽ ഞാൻ വിളിച്ചോണ്ട് വന്ന് രജിസ്റ്റർ ചെയ്തേനെ. അന്ന് അങ്ങനെ ഒന്നും ചിന്തിക്കാനും, ചെയ്യാനും പറ്റില്ല, എംഎം മണി പറഞ്ഞു.

2

അന്ന് പ്രണയനൈരാശ്യം ഉണ്ടായോ എന്ന ചോദ്യത്തിന് അതുണ്ടാവുമല്ലോ എന്നായിരുന്നു എംഎം മണി പറഞ്ഞത്. ഭാര്യയ്ക്ക് തന്റെ പ്രണയത്തെക്കുറിച്ചറിയാമെന്നും പിന്നെ കുറേകാലം കഴിഞ്ഞപ്പോൾ ആ കുട്ടിയെ കണ്ടിരുന്നെന്നും മന്ത്രിയായ ശേഷം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

3

20ാമത്തെ വയസിലാണ് താൻ വിവാഹം കഴിച്ചതെന്നും വിവാഹസമയത്ത് ഭാര്യയ്ക്ക് 18 വയസ്സായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇഷ്ടത്തിന് ഭാര്യയും ഒപ്പം നിന്നിരുന്നെന്നും പൊതുപ്രവർത്തനത്തിലും സമരങ്ങളിലും സജീവമാകുന്നതിലൊന്നും ഭാര്യയ്ക്ക് എതിർപ്പില്ലായിരുന്നുെന്നും മണി പറഞ്ഞു. കുഴപ്പമില്ലാത്ത ഒരു കുടുംബ നാഥനാണ് താനെന്നും മണി പറഞ്ഞു. ഭാര്യയോടും മക്കളോടും മാന്യമായി പെരുമാറുന്ന ആളാണെന്നും മണി പറഞ്ഞു. പാർട്ടി പ്രവർത്തനത്തിന് എതിർപ്പ് നിൽക്കരുതെന്ന് ഭാര്യയോട് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

4


പട്ടിണിയും കഷ്ടപ്പാടുമൊക്കെ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തന കാലത്തെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്. സാമ്പത്തികമുള്ള വീട്ടിലൊന്നുമല്ല ജനിച്ചതെന്നും കൃഷിയിൽ നിന്നൊക്കെയുണ്ടായ വരുമാനം കൊണ്ടാണ് ജീവിച്ചതെന്നും അദ്ദേഹം പറയുന്നു.

അടുത്തിടെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് സ്ത്രീകളെക്കുറിച്ച് താൻ മോശമൊന്നും പറയില്ലെന്നും ‌വിവാവദങ്ങൾ ഉണ്ടാക്കുന്നതാണെന്നും മണി പറഞ്ഞു. താനൊരു നിരീശ്വരവാദിയാണെന്നും എംഎം മണി പറയുന്നു ആദ്യം ദൈവവിശ്വാസിയായിരുന്നെങ്കിലും പാർട്ടിയിൽ വന്നപ്പോൾ പഠനവും വായനയും ഒക്കെ ആയപ്പോഴാണ് നിരീശ്വവാദിയായതെന്നും അദ്ദേഹം പറഞ്ഞു.

English summary
MM Mani openly talks about his teenage love and early life incidents to sreekandan nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X