Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കും; മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും എംഎം മണി

തിരുവനന്തപുരം: വൃഷ്ടി പ്രദേശത്ത് മഴകുറഞ്ഞെങ്കിലും ഇടുക്കിലെ അണക്കെട്ടിലെ ജനനിരപ്പ് 2395.82 അടിയായായി ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജലനിരപ്പ് 2397 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം.

2399 അടിയാകുമ്പോഴായിരിക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കുക. അതിനു ശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തു. 2403 അടിയാണാ ഡാമിന്റെ പരമാവധി സംഭരണശേഷി. ഇതിനിടേയാണ് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ രണ്ട് തട്ടിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് വൈദ്യുതി മന്ത്രി എംഎം മണി.

ജലനിരപ്പ് 2395.82

ജലനിരപ്പ് 2395.82

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.82 അടിയായി ഉയര്‍ന്നിരിക്കുകയാണ്. മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമെ ട്രയല്‍ റണ്‍ നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു. അതേസമയം ജലനിരപ്പ് 2400 അടിയെത്തിയാല്‍ മാത്രമെ ഡാം തുറന്നാല്‍ മതിയാകുമെന്നാണഅ ഡാം സേഫ്റ്റി ആന്റ് റിസര്‍ച്ച് വിഭാഗത്തിന്റെ വിലയിരുത്തല്‍.

നീരൊഴുക്ക്

നീരൊഴുക്ക്

ഡാമിലേക്കുള്ള നീരൊഴുക്ക് മുമ്പത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ ജലനിരപ്പ് 2400 അടിയിലെത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടിയില്‍ മഴ കുറഞ്ഞാല്‍ ജലനിരപ്പ് കുറയാനും ഇടയുണ്ട്. അങ്ങനെയെങ്കില്‍ ഡാം തുറക്കേണ്ടി വരില്ല.

ഓരോ മണിക്കൂറിലും

ഓരോ മണിക്കൂറിലും

ഇപ്പോള്‍ ഓരോ മണിക്കൂറിലും ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. അവസാനമായി പരിശോധിച്ചപ്പോള്‍ ഡാമിലെ ജലനിരപ്പ് 2395.84 അടിയാണ്. വിദഗ്ധസംഘം ചൊവ്വാഴ്ച ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെ പരിശോധന നടത്തി. ഇരു ഡാമുകളിലേയും സ്വീപേജ് വാട്ടറിന്റെ അളവും പരിശോധിച്ചിട്ടുണ്ട്

പരിശോധന

പരിശോധന

വിദ്ഗധസംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ്
ജലനിരപ്പ് 2400 അടിയെത്തിയാല്‍ മാത്രം ഷട്ടര്‍ തുറന്നാല്‍ മതിയെന്ന നിഗമനത്തിലെത്തിയത്. ജലനിരപ്പ് 2395 അടിയെത്തിയതോടെ രണ്ടാമത്തെ ജാഗ്രതാ നിര്‍ദ്ദേശമായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

സര്‍ക്കാര്‍

സര്‍ക്കാര്‍

ഡാം തുറക്കേണ്ടി വരുന്ന സാഹചര്യത്തില്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അതിനിടേയാണ് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആശയക്കുഴപ്പിത്തിലാണെന്നുള്ള വാര്‍ത്ത പ്രചരിച്ചത്.

രണ്ട് തട്ടിലല്ല

രണ്ട് തട്ടിലല്ല

ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് വൈദ്യുതി മന്ത്രി എംഎം മണി രംഗത്തുവന്നു. ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒരു ആശയക്കുഴപ്പവുമില്ല. മന്ത്രിമാര്‍ രണ്ട് തട്ടിലാണെന്ന വാര്‍ത്ത തെറ്റാണെന്നും എംഎം മണി മാധ്യമങ്ങളെ അറിയിച്ചു.

തുറക്കും

തുറക്കും

ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാറും വൈദ്യുതി ബോര്‍ഡും നടത്തിയിട്ടുണ്ട്. ജലനിരപ്പ് നിശ്ചിത അടിയിലും ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. ആ തീരുമാനത്തില്‍ വൈദ്യുതി ബോര്‍ഡിന് വേറിട്ട നിലപാടില്ലെന്നും എംഎം മണി അറിയിച്ചു.

എല്ലാ വശങ്ങളും

എല്ലാ വശങ്ങളും

ആവശ്യംവന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്നുള്ളത് സര്‍ക്കാര്‍ തീരുമാനമാണ്. അതിനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ട്. മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നു. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പകല്‍ സമയത്ത്

പകല്‍ സമയത്ത്

കൃത്യമായ മുന്നറിയിപ്പോടെ പകല്‍ സമയത്ത് മാത്രമായിരിക്കും ചെറുതോണി ഡാം തുറക്കുക. തുറക്കുകയാണെങ്കില്‍ തന്നെ അഞ്ചു ഷട്ടറുകളും ഒരുമിച്ച് തുറക്കില്ല. പകരം ഘട്ടം ഘട്ടമായിട്ടായിരിക്കും ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍

കഴിഞ്ഞ 24 മണിക്കൂറില്‍

അതേ സമയം ജലസംഭരണിയിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ കുറവുണ്ട്. തിങ്കളാഴ്ച്ച 21.753 ഘനമീറ്ററായിരുന്നു നീരൊഴുക്കെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറീലെ നീരൊഴുക്ക് 19.138 ദശലക്ഷം ഘനമീറ്ററാണ്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടത്തിയ റീഡിങ്ങില്‍ അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+