ശശികലയ്ക്കും ശോഭാ സുരേന്ദ്രനും 'അസുഖം വേറെ', ഭർത്താക്കന്മാർക്ക് അറിയില്ലേ! എംഎം മണിയുടെ പ്രസംഗം...

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ശശികലയെയും ശോഭ സുരേന്ദ്രനെയും കളിയാക്കി എംഎം മണി | Oneindia Malayalam

കാസർകോട്: ബിജെപി വനിതാ നേതാക്കളെ പരിഹസിച്ച് മന്ത്രി എംഎം മണി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികലയ്ക്കും, ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും എതിരെയായിരുന്നു മണിയുടെ പരാമർശം. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ബിജെപി വനിതാ നേതാക്കൾക്കെതിരെയും പരാമർശം നടത്തിയത്.

കാണാപ്പാഠം പഠിച്ചാൽ ഇനി സർക്കാർ ജോലി കിട്ടില്ല! പിഎസ് സി പരീക്ഷയിൽ അടിമുടി മാറ്റം, വെള്ളംകുടിക്കും..

കടകംപള്ളിയും മേഴ്സിക്കുട്ടിയമ്മയും ഉടൻ സ്ഥലം കാലിയാക്കണം! പൂന്തുറയിലും തലകുനിച്ച് മന്ത്രിമാർ...

ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്കും, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും അസുഖം വേറെയാണെന്നാണ് മന്ത്രി പറഞ്ഞത്. ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുകൊടുക്കാൻ ഇവരുടെ ഭർത്താക്കന്മാർക്ക് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

പൊറുതിമുട്ടി...

പൊറുതിമുട്ടി...

സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സമ്മേളനത്തിലായിരുന്നു ബിജെപി വനിതാ നേതാക്കളെ കടന്നാക്രമിച്ചുള്ള എംഎം മണിയുടെ പ്രസംഗം. ''കേരള രണ്ട് സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ്. അവരാണ് ശശികലയും ശോഭാ സുരേന്ദ്രനും. ആദ്യത്തെയാൾ വാ തുറന്നാൽ പ്രശ്നമാണ്, എല്ലാം വർഗീയമായി പോകും''- എംഎം മണി പറഞ്ഞു.

ഒരുതരം ഏർപ്പാട്...

ഒരുതരം ഏർപ്പാട്...

ശശികലയ്ക്ക് പിന്നാലെ ശോഭാ സുരേന്ദ്രനെക്കുറിച്ചാണ് മന്ത്രി എംഎം മണി പ്രസംഗത്തിൽ പരാമർശിച്ചത്. ''രണ്ടാമത്തെയാൾക്ക് ആണുങ്ങളെ തല്ലാനാണ് ഇഷ്ടം. എന്റെ പല്ല് അടിച്ചുതെറിപ്പിക്കുമെന്ന് ഒരിക്കൽ വീരവാദം മുഴക്കി. മര്യാദയ്ക്ക് ആളുകളോട് പെരുമാറണമെന്ന് പറഞ്ഞുകൊടുക്കാൻ ഇവരുടെ ഭർത്താക്കന്മാർക്ക് അറിയില്ലേ? എല്ലാം ഒരു തരം ഏർപ്പാടാണ്''- അദ്ദേഹം പ്രസംഗം തുടർന്നു.

ഉത്തരേന്ത്യയിൽ നിന്ന്...

ഉത്തരേന്ത്യയിൽ നിന്ന്...

ഈ രണ്ട് സ്ത്രീകളെകൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ബിജെപി ജനരക്ഷാ മാർച്ചിനായി ഉത്തരേന്ത്യയിൽ നിന്ന് സ്ത്രീകളെ ഇറക്കുമതി ചെയ്തതെന്നും എംഎം മണി പറഞ്ഞു. ഇതിനിടെ സിപിഐയെയും അദ്ദേഹം ഒന്നു കൊട്ടി. സിപിഎം തല്ലുകൊള്ളാൻ വിധിക്കപ്പെട്ടവരാണെന്ന്, കൂടെയുള്ളവർ പോലും പറയുന്നുവെന്നാണ് എംഎം മണി പറഞ്ഞത്.

മുൻപും വിവാദം...

മുൻപും വിവാദം...

വിവാദ പ്രസംഗങ്ങളുടെ പേരിൽ ഇതിനു മുൻപും എംഎം മണി കുരുക്കിൽപ്പെട്ടിട്ടുണ്ട്. മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന ആരോപണവും, മണക്കാട്ടെ വൺ ടു ത്രീ പ്രസംഗവും എംഎം മണിയെ പ്രതിരോധത്തിലാക്കിയിരുന്നു.

English summary
mm mani speech against kp sasikala and shobha surendran in kanhangad.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്