കർഷകൻ ആത്മഹത്യ ചെയ്ത സംഭവം!! റവന്യൂ വകുപ്പിനെതിരെ ആഞ്ഞടിച്ച് മന്ത്രി മണി!! യശസിന് കളങ്കം!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ചക്കിട്ടപ്പാറയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ വകുപ്പിനെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി രംഗത്ത്. കർഷകൻ ആത്മഹത്യ ചെയ്യാനിടയായ സംഭവം സർക്കാരിന്റെ യശസിന് കളങ്കമാണെന്ന് മന്ത്രി എംഎം മണി പറഞ്ഞു.

കർഷകന്റെ മരണത്തിൽ ഉത്തരവാദികളായർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതീവ ദുഃഖം

അതീവ ദുഃഖം

ചക്കിട്ടപ്പാറയിൽ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്ന് അജ്ജേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം.

 സർക്കാരിന് കളങ്കം

സർക്കാരിന് കളങ്കം

ഉദ്യോഗസ്ഥ പീഡനം മൂലം കർഷകൻ ആത്മഹത്യ ചെയ്യാനിടയായ സംഭവം സർക്കാരിന് തന്നെ കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവൃത്തി സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയല്ല

മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയല്ല

റവന്യൂ വകുപ്പിനെ സംബന്ധിച്ച പ്രശ്നങ്ങളിൽ പരിഹാരം കാണേണ്ടത് റവന്യൂ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് മണി പറഞ്ഞു. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിൽ മന്ത്രിയും എംഎൽഎയും ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം.

എന്തുകൊണ്ട് നികുതി എടുത്തില്ല

എന്തുകൊണ്ട് നികുതി എടുത്തില്ല

നികുതി സ്വീകരിക്കുമെന്ന്തഹസീൽദാർ എഴുതി വച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് നികുതി എടുത്തില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും മണി പറഞ്ഞു. കളക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം.

കർഷകന്റെ വീട് സന്ദർശിച്ചു

കർഷകന്റെ വീട് സന്ദർശിച്ചു

വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകന്റെ വീട് മന്ത്രി എംഎം മണി സന്ദർശിച്ചു. കർഷകന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ സർക്കാരും പങ്ക് ചേരുന്നതായി അദ്ദേഹം പറഞ്ഞു.

വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്തു

വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസമാണ് ചെമ്പനോട് സ്വദേശി കാവിൽ പുരയിടത്തിൽ ജോയി വില്ലേജ് ഓഫീസിന്റെ ഗ്രില്ലിൽ തൂങ്ങി മരിച്ചത്. നികുതി സ്വീകരിക്കാൻ വില്ലേജ് അസിസ്റ്റന്റ് വിസമ്മതിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ജോയി ആത്മഹത്യ ചെയ്തത്.

ഉദ്യോഗസ്ഥ പീഡനം

ഉദ്യോഗസ്ഥ പീഡനം

ഉദ്യോഗസ്ഥ പീഡനത്തെ തുടർന്നാണ് ജോയി മരിച്ചതെന്നാണ് കുടുംബം പറയുന്നത്. അമ്പത് വർഷമായി ജോയിയുടെ കുടംബം താമസിച്ചിരുന്ന ഭൂമി കൈയ്യേറ്റ ഭൂമിയാണെന്നും വനഭൂമിയാണെന്നും ആരോപിച്ച് ഉദ്യോഗസ്ഥർ നികുതി തടസപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇത് തുടരുകയായിരുന്നു

English summary
mm mani visit's suicide farmers family.
Please Wait while comments are loading...