മൊബൈൽ ഔട്ട്ലറ്റിലെ ജീവനക്കാരിയെ കാണാതായി ; പോലീസ് അന്വേഷണം ഉര്‍ജ്ജിതം

  • Posted By:
Subscribe to Oneindia Malayalam

വടകര:കഴിഞ്ഞ ദിവസം കാണാതായ ഐഡിയ മൊബൈൽ ഔട്ട്ലറ്റിലെ ജീവനക്കാരി പ്രവീണയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഉര്‍ജ്ജിതമാകി. വടകര പോലീസ് നടത്തിയ തിരച്ചിലില്‍ പ്രവീണയുടെ സ്കൂട്ടര്‍ വടകരക്കടുത്തു കടല്‍ തീരത്ത്‌ കണ്ടെത്തി. കെ എല്‍ പി 58 6450 നമ്പര്‍ സ്കൂട്ടറാണ് വടകര സാന്‍ബാങ്ക്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

അഴകൊഴന്പൻ വിശദീകരണവുമായി പിണറായി;ചാണ്ടിയുടെ വിഷയം ചർച്ച ചെയ്തില്ല, തീരുമാനം വരട്ടേയെന്ന്

ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഔട്ട്‌ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന 32 കാരിയും ഒരു കുട്ടിയുടെ അമ്മയുമായ പ്രവീണയെ തിങ്കളാഴ്ചയാണ് കാണാതായത് .ഈ മൊബൈല്‍ കടയുടെ ഉടമയെ ഒന്നര മാസം മുമ്പ് കാണാതായിരുന്നു. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ജോലിക്കാരിയായ യുവതിയെയും കാണാതായിരിക്കുന്നത്.

preveena

ഇന്നലെ വൈകീട്ട് സ്ഥാപനം പൂട്ടിയ ശേഷം എങ്ങോട്ടുപോയെന്നു വ്യക്തമല്ല. ഇവരുടെ സ്വന്തം വീട് ചൊക്ലിയിലാണ്. പരാതിയെ തുടര്‍ന്ന് എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്ന് എടച്ചേരി പോലീസ് അഭ്യര്‍ഥിച്ചു. ഫോണ്‍: 0496 2547022

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
mobile shop lady employee missing; police start investigation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്