എല്ലാം കൈപ്പിടിയിലൊതുക്കി ഏകാധിപതിയായി വാഴുകയാണ് നരേന്ദ്രമോദി: കുഞ്ഞാലിക്കുട്ടി

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ഫാസിസത്തിനെതിരെ അവസാനം വരെ പോരാടിയ ഇഅഹമ്മദ് സാഹിബിന്റെ അനുസ്മരണ ചടങ്ങും കേന്ദ്രത്തിന്റെ വര്‍ഗീയ രാഷട്രീയത്തിനെതിരെയുള്ള കൂട്ടായ്മയായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ഡല്‍ഹിയിലുണ്ടായതെന്ന് മുസ്ലീം ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

106 വയസ്സുള്ള ലാലേട്ടന്റെ ആരാധിക മുത്തശ്ശിക്ക് രണ്ട് ആഗ്രഹങ്ങൾ.. ഒന്നു പോലും സഫലമാകാതെ മരണം!

ഇത് ജനാധിപത്യ ചേരിക്ക് പകര്‍ന്ന ഊര്‍ജം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്്്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് സ്വഛാധിപത്യത്തിന്റെ പിടിയിലാണ്. യുപിഎ സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് ഒരു കൂട്ടായ്മയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മറിച്ചാണ്. എല്ലാം കൈപ്പിടിയിലൊതിക്കി ഏകാധിപതിയായി വാഴുകയാണ് നരേന്ദ്രമോദി.

 kunjalikutty

മുസ്്ലിംലീഗ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്്്മരണം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

ദീര്‍ഘവീക്ഷണമില്ലാതെ നടത്തുന്ന തുഗ്ലക് പരിഷ്‌കാരങ്ങള്‍ രാജ്യത്തെ ഏറെ പിറകോട്ടടിച്ചു. വര്‍ഗീയ ശക്തികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് കൂട്ടുന്നതില്‍ കോണ്‍്ഗ്രസ് നേതൃത്വത്തിനൊപ്പം സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇ അഹമ്മദ്. അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരാണ്ട് തികയുമ്പോള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച അനുസ്്മരണ ചടങ്ങില്‍ ജനാധിപത്യ ചേരിയോടൊപ്പം നില്‍ക്കുന്ന സമുന്നതരായ നേതാക്കല്‍ പങ്കെടുത്തു.


ഈ കൂട്ടായ്മ പുതിയ രാഷ്ട്രീയ ചുവടുവെപ്പുകള്‍ക്കുള്ള തുടക്കമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നടന്ന മുന്നേറ്റം ശുഭസൂചന നല്‍കുന്ന യാഥാര്‍ഥ്യമാണ്. രാജ്യം കടുന്നു പോകുന്ന ഇരുണ്ട യുഗത്തിന് അന്ത്യംകുറിക്കാന്‍ യുഎപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണം. ഇതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കുകയാണ് വേണ്ടത്. ഇക്കാര്യം ബോധ്യപ്പെട്ടിട്ടും സിപിഎം സ്വീകരിക്കുന്ന നിലപാട് ബിജെപിക്ക് രഹസ്യപിന്തുണ നല്‍കുന്നതാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

മയക്കുമരുന്ന് മില്ലി ഗ്രാമിന് 5000 രൂപ മുതല്‍... ഉപഭോക്താക്കള്‍ സമൂഹത്തിലെ ഉന്നതര്‍

സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ദേശീയ ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ്, മുസ്്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ യുഎ ലത്തീഫ്, ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്, മുസ്്ലിംലീഗ് സംസ്ഥാന ഭാരവാഹികളായ സിപി ബാവഹാജി, അബ്ദുറഹ്്മാന്‍ രണ്ടത്താണി, കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, അഡ്വ എന്‍ ശംസുദ്ദീന്‍ എംഎല്‍എ ജനതാദള്‍ യു സംസ്ഥാന അധ്യക്ഷന്‍ അഡ്വ ജോണ്‍ ജോണ്‍ എംഎല്‍എമാരായ അഡ്വ കെഎന്‍എ ഖാദര്‍, പി അബ്ദുല്‍ ഹമീദ്, അഡ്വ എം ഉമ്മര്‍, പി ഉബൈദുല്ല, പി കെ ബഷീര്‍, ടിവി ഇബ്രാഹിം കെപി മറിയുമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.


English summary
modi act as an autocrat says kunjalikutty

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്