വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ പെട്രോള്‍ വില്‍ക്കുന്നത് 37 രൂപയ്ക്ക്; വിവരാവകാശ രേഖയുമായി കോണ്‍ഗ്രസ്
രാജ്യത്ത് പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്. ദിനംപ്രതിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഇപ്പോള്‍ വര്‍ധിച്ച് കൊണ്ടിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുത്തനെ വര്‍ധിക്കുന്നത് പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സാരമായി ബാധിക്കും.
കേരളത്തില്‍ ഇന്നലെ പെട്രോള്‍ വിള 82 കടന്നു. തിരിവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 82.04 രൂപയും ഡീസലിന് 75.53 രൂപയുമായി. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ ഇങ്ങനെ..

പെട്രോള്‍ വില
മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനെതിരെ വലിയ സമരങ്ങളായിരുന്നു ബിജെപി നടത്തി വന്നിരുന്നത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധങ്ങളില്‍ ഒന്ന് പെട്രോള്‍ വില വര്‍ധനവും ആയിരുന്നു.

ബിജെപി സര്‍ക്കാര്‍
എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാനായില്ല. അനുദിനം പെട്രോള്‍ വില കുത്തനെ ഉയരുകയാണ്. ഈ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

അടിക്കടി വര്‍ധന
രാജ്യം ഇന്ധനവില വര്‍ധനയില്‍ പൊറുതി മുട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുച്ഛമായ വിലയ്ക്ക് പെട്രോളും ഡീസലും കയറ്റുമതി ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. വിവരാകാശ രേഖകളടക്കം പുറത്തു വിട്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

78 മുതല്‍ 86 രൂപ വരേ
പെട്രോളിന് 78 മുതല്‍ 86 രൂപ വരേയും ഡീസലിന് 70 മുതല്‍ 75 വരേയുമാണ് രാജ്യത്തിന്റെ പലയിടത്തേയും വില. പക്ഷെ മോദി സര്‍ക്കാര്‍ 15 രാജ്യങ്ങള്‍ക്ക് ലിറ്ററിന് 34 രൂപയെന്ന തോതില്‍ പെട്രോളും 29 രാജ്യങ്ങല്‍ക്ക് 37 രൂപയ്ക്ക് ഡീസലും വില്‍ക്കുകയാണെന്ന് വിവരവാകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

വിദേശത്തേക്ക്
ആസ്‌ട്രേലിയ, അമേരിക്ക, മലേഷ്യസ ഇസ്രാഈല്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇന്ധം വാങ്ങുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദ്വീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിക്കുന്നു.

സുര്‍ജേവാല
2014 മെയ് മാസത്തില്‍ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി ഒരു ലിറ്ററിന് 9.2 രൂപ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത് 19.48 രൂപയായി. ഡീസലിന് 3.14 രൂപായായിരുന്നു 2014 ലെ എക്‌സൈസ് ഡ്യൂട്ടിയെങ്കില്‍ ഇപ്പോഴത് 15.33 രുപായാണ്.ഭീമമായ നികുതി ചുമത്തി മോദി സര്‍ക്കാര്‍ തട്ടിയെടുത്തത് 11 ലക്ഷം കോടിയാണെന്നുംസുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

എക്‌സൈസ് ഡ്യൂട്ടി
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എക്‌സൈസ് ഡ്യൂട്ടി മാത്രം 12 തവണ ഉയര്‍ത്തിയിട്ടുണ്ട്. രാജ്യത്ത് പെട്രോള്‍ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.
|
ട്വീറ്റ്
കോണ്‍ഗ്രസ് വക്താവ്

പാചക വാതകം
പെട്രോളിനും ഡീസലിനും പുറമേ സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിനും വില കുത്തനെ വര്‍ധിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയായപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സിലിണ്ടറിന് 47 രൂപ കൂടി 1410.50 രൂപയിലെത്തി.

വില ഉയരും
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിനോടൊപ്പം രൂപയുടെ മൂല്യം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഇടിയുന്നതാണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ രാജ്യത്ത് ഇനിയും ഇന്ധന വില ഉയരും.

ക്രൂഡോയില്‍
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇനിയും കൂടാന്‍ ഇടയുണ്ടെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ഈ അവസ്ഥയില്‍ വില ബാരലിന് 75 ഡോളര്‍ നിലവാരത്തിന് മുകളില്‍ തുടരുമെന്നാണ് കരുതുന്നതെന്ന് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം രൂപയുടെ മൂല്യം കുറയുന്നത് തുടര്‍ന്നാല്‍ രാജ്യത്ത് പെട്രോളിന്റെ വില അടുത്തിടെ തന്നെ നൂറ് കടന്നേക്കാമെന്നും വിലയിരുത്തുന്നു.

കേരളത്തിന് കെെത്താങ്ങാവുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications