സോമാലിയ പരാമര്‍ശം: മോദി പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: മോദിയുടെ സൊമാലിയ പരാമര്‍ശം വിവാദമായതോടെ അദ്ദേഹം പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായി. കേരളത്തിലെ ഇടത് വലത് നേതാക്കള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പരാമര്‍ശം തിരുത്താന്‍ മോദി തയ്യാറാവാത്ത സാഹചര്യത്തില്‍ നിയമവശങ്ങള്‍ പരിഗണിച്ച്
സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുളള തയ്യാറെടുപ്പിലാണെന്നാണ് സൂചന.
കേരളത്തിലെ പട്ടിണിയെ കുറിച്ച് മോദി കളളം പറയുകയാണെന്നും അദ്ദേഹത്തിന് തിരുത്താന്‍ അവസരമുണ്ടായിട്ടും തിരുത്താന്‍ ശ്രമിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്ന കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തുമ്പോള്‍ 11 ാം സ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്തിനെ മോദി എന്തു വിശേഷിപ്പിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രധാനമന്ത്രി സൊമാലിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റണിയും ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തെമ്പാടുമുളള മലയാളികളും ഇതു തന്നെ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ആന്റണി പറഞ്ഞു. ബിജെപി അധികാരത്തില്‍ വരാത്തതാണ് കേരളം സൊമാലിയയാവാത്തതിനു കാരണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. മോദിയുടെ പ്രചരണം കേരളത്തില്‍ ബി ജെ പിക്ക് തിരിച്ചടിയാവുമെന്നും പാര്‍ട്ടി ഒറ്റ സീറ്റു പോലും നേടില്ലെന്നും അദ്ദേഹകൂട്ടിച്ചേര്‍ത്തു
മോദിയുടെ പരാമര്‍ശനത്തിനെതിരെ പ്രതിഷേധവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരും രംഗത്തെത്തിയിരുന്നു. എന്നാല്‍ വിവാദ പരാമര്‍ശത്തെ കുറിച്ച് ഒന്നും മിണ്ടാതെയാണ് തൃപ്പൂണിത്തുറയില്‍ തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മോദി വേദി വിട്ടത്. സോഷ്യല്‍ മീഡിയയിലും മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications