കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ ഭഗവതിന്റെ പ്രസ്താവന വെളളാപ്പള്ളിക്ക് ഏറ്റ അടിയെന്ന് വിഎസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പിന്നോക്ക സംവരണം എടുത്തകളയണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്തിന്റെ പ്രസ്താവന വെള്ളാപ്പള്ളി നടേശന് കരണത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംവരണ വിഷയത്തില്‍ പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാല്‍ അത് കള്ളമാണെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

മോഹന്‍ ഭഗവത് പിന്നോക്ക സംവരണം എടുത്തകളയണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച വെള്ളാപ്പള്ളിക്ക് സംവരണം എടുത്തകളയില്ലെന്ന് ഉറപ്പ് നല്‍കിയതായി പറയുന്നു. എന്നാല്‍, വെള്ളാപ്പള്ളിയുടെ സ്വഭാവം വെച്ച് അത് പച്ചക്കള്ളമാണെന്ന് വ്യക്തമാണെന്ന് വിഎസ് ആരോപിച്ചു.

vs-achuthanandan

നരേന്ദ്രമോഡിയയുടെ ഹെഡ്മാസ്റ്ററാണ് മോഹന്‍ ഭഗവത്. ആര്‍എസ്എസ് പറയുന്നത് പ്രധാനമന്ത്രി അനുസരിക്കും. അതുകൊണ്ടുകൂടിയാണ് വിഷയത്തില്‍ പ്രധാനമന്ത്രി പരസ്യമായി ഒന്നും പറയാതിരിക്കുന്നത്. വെള്ളാപ്പള്ളിക്കും ഇക്കാര്യം അറിയാമെങ്കിലും പാവപ്പെട്ട ഈഴവരടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങളെ കബളിപ്പിക്കുകയാണ് വെള്ളാപ്പളളി ചെയ്യുന്നതെന്ന് വിഎസ് പറഞ്ഞു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബവും അടുത്തിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. പിന്നോക്കക്കാരുടെ സംവരണ വിഷയത്തില്‍ ആര്‍എസ്എസ്സിന്റെ നിലപാട് ചര്‍ച്ചയ്‌ക്കെടുത്തെന്നും, നിലവിലെ സംവരണനയത്തില്‍ മാറ്റം വരുത്തില്ലെന്നാണ് തനിക്ക് ഉറപ്പ് കിട്ടിയതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

English summary
mohan bhagwat's Quota Remarks; VS Achuthanandan Hits Out At Vellappally Natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X