• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരം വഞ്ചിച്ചു, കാണിച്ചത് അനീതി; ലക്ഷ്യം അമിത ലാഭമെന്ന് ലിബര്‍ട്ടി ബഷീര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം ദൃശ്യം 2 ഒടിടി റിലീസ് ആയിരിക്കുമെന്ന നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ടിട്ടുണ്ട്. റിലീസ് തിയതി എന്നാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനവും ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ റിലീസിന് വഴിയൊരുക്കി. എന്നാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനാണ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ള തിയേറ്റര്‍ ഉടമകള്‍ നടത്തുന്നത്.

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും

മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും

താരസംഘടനയായ അമ്മയുടെ അധ്യക്ഷനായ മോഹന്‍ലാലും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ആന്റണി പെരുമ്പാവൂരും ഒടിടി റിലീസിന് മുന്‍കൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചതാണെന്നും അത് മലയാള സിനിമാ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നുമാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ആയ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. തമിഴ് താരം വിജയം തിയറ്റുടമകളോടും സിനിമാ വ്യവസായത്തോടും കാണിച്ച ആത്മാര്‍ത്ഥത മോഹന്‍ലാല്‍ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ദ്യശ്യം 2

ദ്യശ്യം 2

ദ്യശ്യം 2 ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനം തിയേറ്ററുടമകളോടും ചലച്ചിത്ര മേഖലയോടുമുള്ള കൊടും വഞ്ചനയാണ്. തമിഴ് സിനിമ മലയാളത്തേക്കാള്‍ ഇരട്ടി വലുതാണ്. പുതിയ ചിത്രമായ മാസ്റ്റര്‍ ഒടിടി പ്ലാറ്റ് ഫോമുകളില്‍ റിലീസ് ചെയ്യാന്‍ എത്രയോ കോടികളുടെ വാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍ അതൊന്നും വേണ്ടെന്ന് വെച്ചാണ് മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ ആ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ നായകനായി

മോഹന്‍ലാല്‍ നായകനായി

മോഹന്‍ലാല്‍ നായകനായി ഏറെ പ്രതീക്ഷകളോടെ എത്തുന്ന ദൃശ്യം 2 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതോടെ തിയറ്ററുകളിലേക്ക് കുടുംബങ്ങള്‍ വരുമെന്നും തകര്‍ന്നുകിടക്കുന്ന സിനിമാ വ്യവസായം ജീവന്‍ വെക്കുമെന്നുമാണ് നിര്‍മ്മാതാക്കളും തിയറ്ററുടമകളും കരുതിയിരുന്നത്. തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കൂടിയായ ആന്‍റണി പെരുമ്പാവൂര്‍ ഇങ്ങനെ ഒരു അനീതി ചെയ്യരുതായിരുന്നെന്നും ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തിയേറ്റര്‍ വ്യവസായം

തിയേറ്റര്‍ വ്യവസായം

തിയേറ്റര്‍ വ്യവസായം വലിയ പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്യുന്നത്. തിയേറ്ററുകളിലേക്ക് ആളുകള്‍ എത്താതിരിക്കുകയും കുറേ തിയേറ്ററുകളെങ്കിലും പൂട്ടാനിരിക്കുന്ന സാഹചര്യമായിരുന്നു അത്. എന്നാല്‍ ദൃശ്യം റിലീസ് ആയതോടെ വീണ്ടും കുടുംബങ്ങള്‍ കൂട്ടത്തോടെ തീയേറ്ററുകളിലേക്ക് വന്നു. കൂട്ടത്തില്‍ റിലീസ് ചെയ്ത സിനിമകള്‍ക്ക് മാത്രമല്ല, പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കും അതിന്‍റെ ഗുണം കിട്ടി.

ലിബര്‍ട്ടി ബഷീര്‍

ലിബര്‍ട്ടി ബഷീര്‍

നിലവില്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പത്ത് മാസത്തിലേറെയായി സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം തകര്‍ച്ചയാണ് തിയറ്റുടമകള്‍ നേരിടുന്നത്. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് മുതല്‍ വലിയ പ്രതീക്ഷയാണ് തിയേറ്റര്‍ ഉടമകള്‍ക്ക് ഉണ്ടായത്. ദൃശ്യം 2 പ്രഖ്യാപിച്ചതും തുടങ്ങിയതും തിയറ്റരുകള്‍ക്ക് വേണ്ടിയായിരുന്നെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിച്ചില്ല

മോഹന്‍ലാലില്‍ നിന്നും പ്രതീക്ഷിച്ചില്ല

ക്രിസ്മസ് ചിത്രമായി ദൃശ്യം 2 തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നു. ദൃശ്യ 2 തിയേറ്ററുകളില്‍ റിലീസ് ചെയ്താള്‍ കുടുംബ പ്രേക്ഷകര്‍ ഉറപ്പായും തിയേറ്ററുകളിലെത്തും. ആദ്യഭാഗം അത്ര മികച്ച വിജയം ആയതുകൊണ്ട് രണ്ടാം ഭാഗത്തിന് എന്തായാലും ആളുകള്‍ കയറും. എന്നാല്‍ മോഹന്‍ലാലില്‍ നിന്നും തിയേറ്റര്‍ ഉടമകളില്‍ നിന്നും ഇതുപോലൊരു അനീതി പ്രതീക്ഷിച്ചില്ല.

തിയേറ്ററുകളുടെ പിന്‍ബലം

തിയേറ്ററുകളുടെ പിന്‍ബലം

കാരണങ്ങല്‍ നിരത്തുന്നതായി നിനക്ക് തോന്നാം. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ജീത്തു ജോസഫും ഉണ്ടായത് തിയേറ്ററുകളുടെ കൂടി പിന്‍ബലത്തില്‍ അല്ലേ. ഇതുപോലൊരു പ്രതിസന്ധി സമയത്ത് തിയേറ്ററുകളെ ചതിക്കുന്ന നിലപാട് എടുക്കരുതായിരുന്നു. കൂലിപ്പണിക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഒടിടി വഴി സിനിമ കാണാനാകില്ല. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഇല്ലാത്ത എത്രയോ പേര്‍ ഉണ്ട്. അവരുടെ കൂടി ആശ്രയം തിയേറ്ററുകളാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

English summary
Mohanlal and Antony perumbavoor cheated; Liberty basheer talks about the release of Scene 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X