കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രക്കാര്‍ക്കിടയിലേക്ക് ലാല്‍ എത്തി; 25 ലക്ഷം മുഖ്യമന്ത്രിക്ക് നല്‍കി, പിന്നെയും 22 ലക്ഷം കൂടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ദുരിതമുഖത്തുകൂടെയാണ് കടന്നുപോകുന്നത്. പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് ആശ്വാസമായി നാനാ മേഖലകളില്‍ നിന്നും സഹായം പ്രവഹിക്കുകയാണ്. വ്യവസായികളും സിനിമാ താരങ്ങളും മുതല്‍ സാധാരണക്കാര്‍ വരെ അവരുടേതായ വിഹിതം നല്‍കി പ്രയാസം നേരിടുന്നവരെ സഹായിക്കുന്നു.

ഈ സാഹചര്യത്തിലാണ് നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചത്. മമ്മൂട്ടിയും ദുര്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ ഫണ്ടിലേക്ക് കൈമാറിയിരുന്നു. മോഹന്‍ലാല്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച തുക ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറി. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വിവരങ്ങള്‍ ഇങ്ങനെ....

 മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം നേരിടുന്ന കാലവര്‍ഷ കെടുതിയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. നഷ്ടവും അനുബന്ധ കാര്യങ്ങളും യോഗം വിലയിരുത്തി.

8316 കോടി രൂപയുടെ നഷ്ടം

8316 കോടി രൂപയുടെ നഷ്ടം

സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘത്തെ വീണ്ടും അയക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പട്ടു. 8316 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. 1220 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് അടിയന്തര സഹായം തേടിയിരുന്നു. 100 കോടിയാണ് അനുവദിച്ചത്.

മോഹന്‍ലാല്‍ 25 ലക്ഷം

മോഹന്‍ലാല്‍ 25 ലക്ഷം

ഈ ഘട്ടത്തിലാണ് പ്രതിസന്ധിക്ക് ആശ്വാസം പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത്. ഒട്ടേറെ പ്രമുഖര്‍ സംഭാവന നല്‍കി കഴിഞ്ഞു. പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇന്നത് കൈമാറി.

മറ്റൊരു 22 ലക്ഷവും

മറ്റൊരു 22 ലക്ഷവും

സെക്രട്ടേറിയറ്റില്‍ വാര്‍ത്താസമ്മേളനം നടക്കുന്ന വേളയിലാണ് മോഹന്‍ലാല്‍ എത്തിയത്. മുഖ്യമന്ത്രിക്ക് നേരിട്ട ചെക്ക് കൈമാറി. മോഹന്‍ലാല്‍ നല്‍കുന്ന 25 ലക്ഷം മാത്രമല്ല ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത്. കൂടെ മറ്റൊരു 22 ലക്ഷവും കൂടി വരുന്നുണ്ട്.

എംസിആര്‍ ഗ്രൂപ്പിന്റെ വക

എംസിആര്‍ ഗ്രൂപ്പിന്റെ വക

മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായ എംസിആര്‍ ഗ്രൂപ്പിന്റെ വകയാണ് 22 ലക്ഷം. ഇത്രയും തുകയ്ക്കുള്ള പുതുവസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കാന്‍ എംസിആര്‍ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇവ ഉടന്‍ വിതരണം ചെയ്യും.

മമ്മൂട്ടിയും മകന്‍ ദുല്‍ഖറും

മമ്മൂട്ടിയും മകന്‍ ദുല്‍ഖറും

കഴിഞ്ഞദിവസം മമ്മൂട്ടിയും മകന്‍ ദുല്‍ഖറും 25 ലക്ഷം രൂപ കൈമാറിയിരുന്നു. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി അഞ്ചു കോടിയാണ് നല്‍കുന്നത്. മറ്റു ഒട്ടേറെ വ്യവസായികളും വന്‍തുക നല്‍കിയിട്ടുണ്ട്. തമിഴ്താര സംഘടനയായ നടികര്‍ സംഘവും താരങ്ങളും പ്രത്യേകം ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
പ്രളയക്കെടുതിയില്‍ കൈത്താങ്ങായി താരങ്ങള്‍ | OneIndia Malayalam
സന്നദ്ധ സംഘടനകള്‍

സന്നദ്ധ സംഘടനകള്‍

തെലുങ്ക് സിനിമാ താരങ്ങള്‍, ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരെല്ലാം സഹായം പ്രഖ്യാപിച്ചുകഴിഞ്ഞു. ഒട്ടേറെ സന്നദ്ധ സംഘടനകളും ദുരിത മേഖലകൡ ആശ്വാസവുമായി എത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയ്‌ക്കൊപ്പം സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ദുരിതാശ്വാസ രംഗത്ത് സജീവമാണ്.

കൊച്ചിയില്‍ വിമാനദുരന്തം ഒഴിവായി; കുവൈത്ത് വിമാനം റണ്‍വെയില്‍ നിന്ന് മാറിയിറങ്ങി, ലൈറ്റുകള്‍ നശിച്ചുകൊച്ചിയില്‍ വിമാനദുരന്തം ഒഴിവായി; കുവൈത്ത് വിമാനം റണ്‍വെയില്‍ നിന്ന് മാറിയിറങ്ങി, ലൈറ്റുകള്‍ നശിച്ചു

സോമനാഥിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ അനുവദിച്ചില്ല; സിപിഎം നേതാക്കളെ ആട്ടിപ്പായിച്ചുസോമനാഥിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ അനുവദിച്ചില്ല; സിപിഎം നേതാക്കളെ ആട്ടിപ്പായിച്ചു

രൂപയ്ക്ക് ചരിത്രത്തകര്‍ച്ച; 70 കടന്നു!! തുര്‍ക്കിയുടെ പ്രതിഫലനം, ഇനിയും കൂപ്പുകുത്തുംരൂപയ്ക്ക് ചരിത്രത്തകര്‍ച്ച; 70 കടന്നു!! തുര്‍ക്കിയുടെ പ്രതിഫലനം, ഇനിയും കൂപ്പുകുത്തും

English summary
Mohanlal Handed over 25 lakh to Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X